തിരുവനന്തപുരം: പൊലീസ് ആസ്ഥാനത്ത് അതീവരഹസ്യരേഖകൾ സൂക്ഷിക്കുന്ന ടോപ് സീക്രട്ട് സെക്ഷനിൽ (ടി ബ്രാഞ്ച്) എസ്.ഐയെ നിയമിച്ച നീക്കം വിവാദമാകുന്നു. ടി ബ്രാഞ്ചിെൻറ മേൽനോട്ട ചുമതലയിൽനിന്ന് ജൂനിയർ സൂപ്രണ്ട് കുമാരി ബീനയെ ഒഴിവാക്കി തിരുവനന്തപുരം എ.ആർ ക്യാമ്പ് എസ്.ഐ ശ്രീകുമാറിനെ നിയമിച്ച് എ.ഡി.ജി.പി ആനന്ദകൃഷ്ണൻ ഉത്തരവിറക്കിയതാണ് വിവാദമായത്. നിയമനത്തെക്കുറിച്ച് അന്വേഷിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ തെൻറ ഓഫിസിനെ ചുമതലപ്പെടുത്തി. സാധാരണഗതിയിൽ പൊലീസ് ആസ്ഥാനത്തെ നിയമനങ്ങൾ സംബന്ധിച്ച് എ.ഐ.ജിയാണ് ഉത്തരവിറക്കാറുള്ളതെങ്കിലും ഇൗ നിയമനം എ.ഐ.ജി ഗോപാൽകൃഷ്ണ അറിഞ്ഞില്ല.
നിയമന ഉത്തരവിൽ ടി ബ്രാഞ്ചിൽനിന്ന് വിവരങ്ങൾ കൈമാറണമെന്ന് പറയുന്നില്ലെങ്കിലും കേന്ദ്ര-സംസ്ഥാന ഇൻറലിജൻസ് റിപ്പോർട്ടുകളും മറ്റ് അതിരഹസ്യരേഖകളും എസ്.ഐക്ക് കൈമാറണമെന്നാണ് എ.ഡി.ജി.പി വാക്കാൽ നിർദേശിച്ചത്. രേഖാമൂലമുള്ള ഉത്തരവില്ലാതെ നിർദേശം അംഗീകരിക്കേണ്ടതില്ലെന്നാണ് മിനിസ്റ്റീരിയൽ വിഭാഗത്തിെൻറ തീരുമാനം. ഡി.ജി.പിക്കോ അദ്ദേഹം നിർദേശിക്കുന്നവർക്കോ അല്ലാതെ മറ്റാർക്കും ഇവിടെ പ്രവേശിക്കാൻ അനുവാദമില്ല. ടി.പി. സെൻകുമാർ ഡി.ജി.പിയായി രണ്ടാമത് ചുമതലയേറ്റ ഘട്ടത്തിൽ ടി ബ്രാഞ്ചിലെ ജൂനിയർ സൂപ്രണ്ട് കുമാരി ബീനയെ സ്ഥലം മാറ്റിയത് ഏറെ വിവാദങ്ങൾക്ക് ഇടയാക്കിയിരുന്നു. സംസ്ഥാന സർക്കാറിനെതിരെ കേസ് വാദിക്കാൻ സെൻകുമാർ വിവരാവകാശ പ്രകാരം ടി ബ്രാഞ്ചിൽനിന്ന് രേഖകൾ ആവശ്യപ്പെട്ടിരുന്നെന്നും ഇവ നൽകാത്തതിലെ വൈരാഗ്യമാണ് നടപടിക്ക് കാരണമെന്നുമായിരുന്നു അന്ന് ബീന ആഭ്യന്തര സെക്രട്ടറിയോട് പരാതിപ്പെട്ടത്.
ഇതോടെ ആഭ്യന്തര വകുപ്പ് സെൻകുമാറിെൻറ ഉത്തരവ് റദ്ദാക്കി. തുടർന്ന് ടി ബ്രാഞ്ചിലെ വിവരങ്ങൾ വിവരാവകാശ പ്രകാരം നൽകണമെന്ന സെൻകുമാർ സർക്കുലറും സർക്കാർ ചോദ്യം ചെയ്തു. ഇത്തരമൊരു ഉത്തരവിറക്കേണ്ട ആവശ്യകതയെ സംബന്ധിച്ച് ആഭ്യന്തര അഡീഷനൽ ചീഫ്സെക്രട്ടറി സുബ്രതോ ബിശ്വാസ് സെൻകുമാറിനോട് വിശദീകരണം തേടി. എ.ഡി.ജി.പി ടോമിന് ജെ. തച്ചങ്കരി ടി ബ്രാഞ്ചില്‍നിന്ന് രഹസ്യവിവരങ്ങള്‍ ചോര്‍ത്തിയെന്നും സെൻകുമാർ ആരോപിച്ചു. തുടർന്ന് എ.ഐ.ജിയായിരുന്ന രാഹുൽ ആർ. നായരുടെ നേതൃത്വത്തിൽ പരിശോധന നടത്തിയാണ് ഫയലുകൾ നഷ്ടപ്പെട്ടിട്ടില്ലെന്ന് ഉറപ്പുവരുത്തിയത്. ഇതിനിടിയിൽ സെൻകുമാറിനായി അദ്ദേഹത്തിെൻറ നിർദേശപ്രകാരം ഗൺമാൻ അനിൽകുമാർ രേഖകൾ കടത്തിയെന്ന തച്ചങ്കരിയുടെ റിപ്പോർട്ടിനെ തുടർന്ന് പൊലീസ് ആസ്ഥാനത്തുനിന്ന് നീക്കിയിരുന്നു.
അത്രയും ഗൗരവമേറിയ വകുപ്പിലാണ് സർക്കാർ അറിയാതെ ടി ബ്രാഞ്ചിനും ഡി.ജി.പിക്കുമിടയിൽ എസ്.ഐ റാങ്കിെല ഉദ്യോഗസ്ഥനെയും കൂടി തിരുകിക്കയറ്റിയത്. സാധാരണഗതിയിൽ ഇൻറലിജൻസ് വിഭാഗം നൽകുന്ന രഹസ്യ റിപ്പോർട്ടുകൾ അടക്കം ടി ബ്രാഞ്ച് വഴി നേരിട്ട് ഡി.ജി.പിക്കാണ് ലഭിക്കുന്നത്. എന്നാൽ, ഇപ്പോഴത്തെ ഉത്തരവുപ്രകാരം ഈ രീതിയിൽ മാറ്റം വരും. എസ്.ഐക്ക് ഗൗരവമുണ്ടെന്ന് തോന്നുന്ന റിപ്പോർട്ടുകൾ മാത്രം ഡി.ജി.പിക്ക് കൈമാറിയാൽ മതിയാകും. നിയമന നടപടികളിൽ എന്തെങ്കിലും തെറ്റ് പറ്റിയിട്ടുണ്ടോയെന്ന് പരിശോധിക്കുമെന്ന് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എം.വി. ജയരാജൻ ‘മാധ്യമ’ത്തോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.