ഇൻഡിഗോ എയർലൈൻസിന്റെ ബസ് മോട്ടോർ വാഹന വകുപ്പ് കസ്റ്റഡിയിലെടുത്തതിനെ പരിഹസിച്ച് കോൺഗ്രസ് നേതാവ് ടി. സിദ്ദിഖ് എം.എൽ.എ. "കണ്ണൂരിലെ സി.പി.എമ്മിന്റെ കളികൾ കമ്പനി കാണാനിരിക്കുന്നേയുള്ളൂ..! ആദ്യം ബസ് പിടിച്ചു, പിന്നാലെ എയറിൽനിന്ന് വിമാനവും പിടിക്കും'' എന്നിങ്ങനെയാണ് പരിഹാസം.
ആറു മാസത്തെ നികുതി കുടിശ്ശികയുണ്ടെന്ന് പറഞ്ഞാണ് ഇൻഡിഗോ എയർലൈൻസിന്റെ ബസ് ട്രാൻസ്‌പോർട്ട് വിഭാഗം കസ്റ്റഡിയിലെടുത്തത്. ഫറോക്ക് ചുങ്കത്തെ അശോക് ലെയ്‌ലൻഡ് ഷോറൂമിൽ നിന്നാണ് വാഹനം കസ്റ്റഡിയിലെടുത്തത്. നികുതിയും പിഴയും അടച്ച ശേഷമേ ബസ് വിട്ടു നൽകൂവെന്നാണ് ആർ.ടി.ഒ അധികൃതർ അറിയിച്ചത്.
വിമാനത്തിൽ മുഖ്യമന്ത്രിക്ക് നേരെ പ്രതിഷേധിച്ചവരെ തള്ളിയിട്ടതിന് സി.പി.എം നേതാവ് ഇ.പി ജയരാജന് ഇൻഡിഗോ എയർലൈൻസ് മൂന്നാഴ്ച യാത്രാവിലക്ക് ഏർപ്പെടുത്തിയിരുന്നു. ഇതിൽ പ്രതിഷേധിച്ച് ഇൻഡിഗോ വിമാനം ബഹിഷ്‌കരിക്കുമെന്ന് ജയരാജൻ അറിയിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.