വയനാട് പിണങ്ങോട് മുക്കിൽ ഷോക്കടിച്ചു വീണ കുരങ്ങിന് സി.പി.ആർ നൽകി പുതു ജീവനേകി ട്രോമ കെയർ വളണ്ടിയർ താഹിർ. സി.പി.ആർ നൽകിയ ശേഷം കുരങ്ങിന് വെള്ളവും നൽകി. എഴുന്നേറ്റ് നിൽക്കുന്ന നിലയിലായതോടെ തുടർ ചികിത്സക്ക് കല്പറ്റ വനം വകുപ്പ് ഉദ്യോഗസ്ഥരെ വിവരമറിയിച്ചു. അവർ കുരങ്ങിനെ കല്പറ്റ വൈറ്റ്നറി ഹോസ്പിറ്റലിലേക്ക് മാറ്റി.
സെപ്റ്റംബർ രണ്ടിന് നടന്ന സംഭവത്തിന്റെ വീഡിയോ ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. പിണങ്ങോട് ബി.ഇ.ടി എമർജൻസി സർവീസിന്റെ പ്രവർത്തകനാണ് താഹിർ . പ്രദേശത്ത് അപകടങ്ങളിൽ പെട്ട നായ്ക്കളെ ഉൾപ്പെടെ നിരവധി വളർത്തുമൃഗങ്ങളെ രക്ഷിച്ചിട്ടുണ്ട് താഹിറും സംഘവും
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.