തൃശൂരിൽ തഹസിൽദാർക് കോവിഡ്; താലൂക്ക് ഓഫീസ് അടച്ചു

തൃശൂർ: തലപ്പിള്ളി തഹസിൽദാർക് കോവിഡ് സ്ഥിരീകരിച്ചു. ഇതേതുടർന്ന് താലൂക്ക് ഓഫീസ് താത്കാലികമായി അടച്ചു. തഹസിൽദാറുമായി സമ്പർക്കം പുലർത്തിയവരോട് നിരീക്ഷണത്തിൽപോവാൻ ആരോഗ്യവകുപ്പ് നിർദ്ദേശിച്ചു. ജില്ലയിലെ മൂന്ന് തദ്ദേശ സ്ഥാപനങ്ങളിലെ 3 വാർഡുകൾ കൂടി കണ്ടെയ്ൻമെന്‍റ്് സോൺ ആയി പ്രഖ്യാപിച്ചു. വടക്കാഞ്ചേരി നഗരസഭയുടെ പതിനെട്ടാം ഡിവിഷൻ, പറപ്പൂക്കര ഗ്രാമപഞ്ചായത്ത് ഒമ്പതാം വാർഡ്, മതിലകം ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡ് എന്നിവയാണ് പുതിയ കണ്ടെയ്ൻമെന്‍റ് സോണുകൾ.

ജില്ലയിൽ സമ്പർക്ക വ്യാപനം മൂലമുള്ള കോവിഡ് രോഗികൾ ഗണ്യമായി വർധിക്കുകയും പുതിയ ക്ലസ്റ്ററുകൾ  രൂപം കൊള്ളുകയും ചെയ്ത സാഹചര്യത്തിൽ സാമൂഹിക സമ്പർക്കം കുറയ്ക്കാൻ കർശനന നടപടികളുമായി ജില്ലാ ഭരണകൂടം സജീവമായി രംഗത്തുണ്ട്. കണ്ടെയ്ൻമെന്‍റെ് സോണിൽ നിന്നു വരുന്ന രോഗികൾക്കായി മെഡിക്കൽ കോളജിൽ പ്രത്യേക വാർഡ് സജ്ജമാക്കുമെന്ന് പ്രിൻസിപ്പൽ ഡോ. എം. എ ആൻഡ്രൂസ് അറിയിച്ചു.

Tags:    
News Summary - tahsildar covid in thrissur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.