േകാഴിക്കോട്: കേരളത്തിലെ ഘർവാപസി കേന്ദ്രങ്ങളിൽ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ച് സമഗ്രാന്വേഷണത്തിന് സർക്കാർ തയാറാകണമെന്ന് ജമാഅത്തെ ഇസ്ലാമി കേരള അമീർ എം.െഎ. അബ്ദുൽ അസീസ് ആവശ്യപ്പെട്ടു. തൃപ്പൂണിത്തുറയിലെ ഘർവാപസി കേന്ദ്രത്തിൽ നടന്നിരുന്ന പീഡനങ്ങളെക്കുറിച്ച് വിവരങ്ങൾ പുറത്തുവന്നിട്ടും ഗൗരവതരമായ നടപടി ഇനിയും സർക്കാർ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല എന്നത് ആശങ്കാജനകമാണ്.
ഏതു വ്യക്തിക്കും ഏതു മതത്തിലേക്കും മതമില്ലായ്മയിലേക്കും മാറാൻ കഴിയുക എന്നത് പൗരന് ഭരണഘടന നൽകുന്ന അവകാശമാണ്. എന്നാൽ, മതപരിവർത്തനം തന്നെയാണ് അപകടം എന്ന സംഘ്പരിവാർ വാദങ്ങളെ ശരിവെക്കുന്ന വിധത്തിലാണ് സർക്കാറും ഇടതുനേതാക്കളും ഇൗ വിഷയത്തിൽ സ്വീകരിക്കുന്ന സമീപനം. മതപരിവർത്തനത്തെ മുൻനിർത്തി സാമൂഹിക അന്തരീക്ഷത്തെ മലീമസമാക്കാനുള്ള സംഘ്പരിവാർ ശ്രമങ്ങളെ നേരിടാൻ മതനിരപേക്ഷ സർക്കാർ എന്ന നിലയിൽ ഇടതു സർക്കാറിന് കഴിയേണ്ടതുണ്ടെന്നും അമീർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.