മട്ടാഞ്ചേരി: ക്ളാസ് മുറിയില്‍ മുഖത്ത് പൗഡറിട്ടതിന് അധ്യാപകന്‍ വിദ്യാര്‍ഥിനിയെ കരിമഷി പുരട്ടി വെയിലത്ത് നിര്‍ത്തിയതായി പരാതി. മട്ടാഞ്ചേരി ആസിയാഭായി സ്കൂളിലാണ് സംഭവം. മട്ടാഞ്ചേരി കപ്പലണ്ടിമുക്കില്‍ സഫീര്‍-ഫൗസിയ ദമ്പതികളുടെ മകളും ആറാം ക്ളാസ് വിദ്യാര്‍ഥിനിയുമായ സഫാ മര്‍വക്കാണ് പ്രാകൃത ശിക്ഷ നല്‍കിയത്.
വേനല്‍ച്ചൂടില്‍ വെയിലത്ത് നിന്ന് അവശയായ വിദ്യാര്‍ഥിനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുഖത്ത് കരിമഷി പുരട്ടിയശേഷം ഉച്ചക്ക് 20 മിനിറ്റോളം വെയിലത്ത് നിര്‍ത്തിയതായി വിദ്യാര്‍ഥിനി പറഞ്ഞു. പിന്നീട് ക്ളാസില്‍ കയറ്റിയെങ്കിലും മുഖം കഴുകാന്‍ അനുവദിച്ചില്ലത്രേ. കുട്ടിയുടെ മാതാപിതാക്കള്‍ വിദേശത്താണ്. സംഭവത്തില്‍ പൊലീസ് കേസെടുത്തു. അതേസമയം, ക്ളാസില്‍ പൗഡറുമായത്തെി മുഖത്തിട്ടതിന് കുട്ടിയെ ശാസിക്കുക മാത്രമാണുണ്ടായതെന്ന് സ്കൂള്‍ അധികൃതര്‍ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.