അറസ്റ്റിലായ മുരുകേശ്, അംബിക, രാജി

വയോധികയുടെ മൊബൈൽ ഫോൺ കൈക്കലാക്കി 'അടിച്ചുമാറ്റി'യത് ലക്ഷങ്ങൾ; തമിഴ്നാട് സ്വദേശികൾ അറസ്റ്റിൽ

പൊൻകുന്നം: വയോധികയെ കബളിപ്പിച്ച് ലക്ഷങ്ങൾ തട്ടിയ കേസിൽ തമിഴ്നാട് സ്വദേശികളായ മൂന്നു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട് കാഞ്ചീപുരം സ്വദേശികളായ മുരുകേശ്.ആർ (21), അംബിക ചന്ദ്രശേഖർ (40), രാജി രമേഷ് (39) എന്നിവരെയാണ് പൊൻകുന്നം പൊലീസ് അറസ്റ്റ് ചെയ്തത്.

ഇവർ മൂവരും ചേർന്ന് ഇവരുടെ ബന്ധുവായ ചിറക്കടവ് സ്വദേശിനിയായ വയോധികയുടെ വീട്ടിൽ താമസിക്കാൻ എത്തുകയും, ഇവിടെ വെച്ച് വയോധികയുടെ കൈയിൽ ഉണ്ടായിരുന്ന മൊബൈൽ ഫോൺ കൈക്കലാക്കി അവരുടെ ബാങ്ക് അക്കൗണ്ടിൽ ഉണ്ടായിരുന്ന 1,04,000 രൂപ തമിഴ്നാട്ടിലുള്ള ഇവരുടെ അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്യുകയായിരുന്നു.

കൂടാതെ വീട്ടിൽ സൂക്ഷിച്ചിരുന്ന 36,000 രൂപയും, മൊബൈൽ ഫോണും കൊണ്ടുപോയി. വയോധിക രണ്ടാഴ്ചയ്ക്കുശേഷം തന്റെ അക്കൗണ്ടിൽ നിന്ന് പണം പിൻവലിക്കാൻ എ.ടി.എമ്മിൽ എത്തിയപ്പോ‍ഴാണ് അക്കൗണ്ടിൽ നിന്നും പണം നഷ്ടപ്പെട്ടതായി അറിഞ്ഞത്. പരാതിയെ തുടർന്ന് പൊൻകുന്നം പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും, തുടർന്ന് നടത്തിയ അന്വേഷണത്തിൽ അക്കൗണ്ടിലെ പണം കാഞ്ചീപുരത്തുള്ള ബാങ്കിലെ പ്രതികളുടെ അക്കൗണ്ടിലേക്ക് എത്തിയതായി കണ്ടെത്തി. തുടർന്ന് നടത്തിയ അന്വേഷണത്തിൽ മൂവരെയും പിടികൂടുകയുമായിരുന്നു.

പൊൻകുന്നം സ്റ്റേഷൻ എസ്.എച്ച്.ഒ ദിലീഷ് ടി, എസ്.ഐ മാരായ ഹരിഹരകുമാർ നായർ, ബിജു എം.ജി, മനോജ് കെ.ജി, എ.എസ്.ഐ ഷീനാ മാത്യു, സി.പി.ഓ കിരൺ.എസ്.കർത്താ എന്നിവർ ചേർന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ മൂവരെയും റിമാൻഡ് ചെയ്തു. 

Tags:    
News Summary - Tamil Nadu natives arrested in case of cheating elderly woman and extorting lakhs

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.