പൊലീസ് പിടിയിലായ ശറഫുദ്ദീൻ
ചെങ്ങമനാട്: വിദേശ ജോലിക്ക് രേഖകൾ ശരിയാക്കി നൽകാമെന്ന് പറഞ്ഞ് തമിഴ് നാട് യുവതിയെ ലോഡ്ജിൽ വിളിച്ചു വരുത്തി പീഡിച്ചിച്ച കേസിലെ പ്രതി പൊലീസ് പിടിയിൽ.
പാലക്കാട് കൊപ്പം ആമയൂർ കിഴക്കേക്കര കല്ലിയിൽ വീട്ടിൽ ശറഫുദ്ദീനെ (45) ചെങ്ങനാട് സർക്കിൾ ഇൻസ്പെക്ടർ സോണി മത്തായിയുടെ നേതൃത്വത്തിലാണ് പോലീസ് അറസ്റ്റ് ചെയ്തത്.
2024 ഒക്ടോബറിലായിരുന്നു സംഭവം. കുവൈത്തിൽ ജോലിക്ക് പോകുന്നതിന് രേഖകൾ തരപ്പെടുത്തി നൽകാമെന്ന ഉറപ്പിൽ തമിഴ്നാട് സ്വദേശിനിയെ പ്രതി ആലുവ റെയിൽവേ സ്റ്റേഷനിൽ വിളിച്ചു വരുത്തിയ ശേഷം നെടുമ്പാശ്ശേരിയിലെ ലോഡ്ജിലെത്തിച്ച ശേഷം പീഡിപ്പിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
പീഡനത്തിന് വിസമ്മതിച്ച യുവതിയെ ഭീഷണിപ്പെടുത്തിയെന്നും പൊലീസ് പറഞ്ഞു. എസ്. ഐ പി.കെ. ബാലചന്ദ്രൻ, എ.എസ്.ഐ ദീപ,സീനിയർ സി.പി.ഒമാരായ ജി.എം.ഉദയകുമാർ, സലിൻകുമാർ, സി.പി.ഒമാരായ അബ്രഹാം ജിസൺ, വിഷ്ണു എന്നിവരാണ് അന്വേഷണസംഘത്തിലുണ്ടായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.