കൊച്ചി: ഇരുമ്പനത്തെ ഇന്ത്യൻ ഒായിൽ കോർപറേഷൻ (െഎ.ഒ.സി) പ്ലാൻറിൽ ടാങ്കർ ലോറി തൊഴിലാളികൾ അനിശ്ചിതകാല പണിമുടക്ക് തുടങ്ങി. ചരക്കുനീക്കം നിലച്ചതോടെ ബുധനാഴ്ച മുതൽ െഎ.ഒ.സി പമ്പുകളിൽ ഇന്ധനക്ഷാമം രൂക്ഷമാകും.
െഎ.ഒ.സിയിൽനിന്ന് കരാറെടുത്ത് പമ്പുകളിൽ ഇന്ധനമെത്തിക്കുന്ന നാനൂറിലധികം ടാങ്കറുകളിലെ എണ്ണൂറിലധികം തൊഴിലാളികളാണ് പണിമുടക്കുന്നത്. വ്യവസ്ഥാപിതമായി ലൈസൻസും മറ്റ് രേഖകളും സഹിതം ഒാടുന്ന കരാർ ടാങ്കറുകളെ അവഗണിച്ച് പമ്പുടമകളുടെ അനധികൃത ടാങ്കറുകൾക്ക് കൂടുതൽ ട്രിപ്പുകൾക്കും ദീർഘദൂര സർവിസുകൾക്കും അവസരം നൽകുന്നത് തങ്ങൾക്ക് നഷ്ടവും തൊഴിൽ നഷ്ടവും വരുത്തുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് തൊഴിലാളികൾ സമരം തുടങ്ങിയത്. ഇതോടെ െഎ.ഒ.സിയുടെ ഇന്ധനനീക്കം ചൊവ്വാഴ്ച മുതൽ തടസ്സപ്പെട്ടു. സംസ്ഥാനത്തെ ചില പമ്പുകളിൽ ഇന്ധനക്ഷാമം അനുഭവപ്പെട്ടുതുടങ്ങി. നിലവിലെ സ്റ്റോക്ക് ബുധനാഴ്ച ഉച്ചയോടെ തീരുന്നതോടെ പ്രതിസന്ധി കൂടുതൽ രൂക്ഷമാകും.
ടാങ്കർ ഉടമകളുടെ സംഘടനയായ പെട്രോളിയം പ്രോഡക്ട്സ് ട്രാൻസ്പോർേട്ടഴ്സ് ഫെഡറേഷൻ സമരത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.