പൊലീസ് കസ്റ്റഡിയിൽ മരിച്ച താമിർ ജിഫ്രി

താനൂർ കസ്റ്റഡി മരണം: കസ്റ്റഡി കൊലപാതകത്തിന് കേസെടുക്കണമെന്ന് പി.എം.എ. സലാം

മലപ്പുറം: താനൂർ കസ്റ്റഡി മരണത്തിൽ കുറ്റക്കാർക്കെതിരെയും നിർദേശം നൽകിയവർക്കെതിരെയും കസ്റ്റഡി കൊലപാതകത്തിന് കേസെടുക്കണമെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ. സലാം. മലപ്പുറത്ത് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ഇവരെ ആരാണ് നിയന്ത്രിച്ചത്, ആരാണ് നിർദേശങ്ങൾ നൽകിയത് എന്നെതെല്ലാം പരിശോധിച്ച് അവരെ കൂടി പ്രതികളാക്കണം. സംഭവത്തിൽ ജനങ്ങളുടെ കണ്ണിൽപൊടിയിടാനുള്ള താത്കാലികമായ നടപടി പോരെന്നും പി.എം.എ. സലാം പറഞ്ഞു.

വിപണിയിൽ വിലക്കയറ്റം രൂക്ഷമാണ്. പ്രത്യേകിച്ച് പച്ചക്കറി വില. ഓണം വരുന്നതോടെ സാധാരണക്കാരുടെ പോക്കറ്റ് കാലിയാകുന്ന സ്ഥിതിയാണ്. വിഷയം പരിഹരിക്കാൻ സംസ്ഥാന സർക്കാർ ഇടപെടുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Tags:    
News Summary - Tanur custodial death: PMA salam says it custodial murder

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.