താനൂർ കസ്റ്റഡി മരണം: കേസ് ഡയറി ഹാജരാക്കണമെന്ന് ഹൈകോടതി

കൊച്ചി: താനൂരിൽ താമിർ ജിഫ്രിയെന്ന യുവാവ് കസ്റ്റഡിയിൽ മരിച്ച സംഭവത്തിലെ കേസ് ഡയറി ഹാജരാക്കാൻ ഹൈകോടതി ഉത്തരവ്. അന്വേഷണ പുരോഗതിയും ഇതോടൊപ്പം അറിയിക്കണമെന്നും ജസ്റ്റിസ് എ. ബദറുദ്ദീൻ മലപ്പുറം ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പിക്ക് നിർദേശം നൽകി.

സർക്കാർ സി.ബി.ഐ അന്വേഷണം പ്രഖ്യാപിച്ചെങ്കിലും നടപടിയില്ലെന്നും ഇക്കാര്യത്തിൽ ഹൈകോടതി ഇടപെടണമെന്നും ആവശ്യപ്പെട്ട് താമിർ ജിഫ്രിയുടെ സഹോദരൻ ഹാരിസ് ജിഫ്രി നൽകിയ ഹരജിയിലാണ് ഉത്തരവ്. മലപ്പുറം ജില്ല പൊലീസ് മേധാവിയുടെ നേതൃത്വത്തിൽ കേസ് അട്ടിമറിക്കാൻ ക്രൈംബ്രാഞ്ച് ശ്രമിക്കുന്നതായും ഹരജിയിൽ ആരോപിക്കുന്നു. ആഗസ്റ്റ് രണ്ടിന് ക്രൈംബ്രാഞ്ച് അന്വേഷണം ഏറ്റെടുത്തെങ്കിലും കൊലപാതകത്തിന്റെ വകുപ്പുകൾ കൂട്ടിച്ചേർത്തതല്ലാതെ പ്രതികളെ കണ്ടെത്തുകയോ പൊലീസുകാരെ പ്രതിചേർക്കുകയോ ചെയ്തിട്ടില്ലെന്ന് ഹരജിയിൽ പറയുന്നു.

സത്യം പുറത്തുകൊണ്ടുവരാൻ സി.ബി.ഐ അന്വേഷണം അനിവാര്യമാണ്. പൊലീസിനെ പ്രതിക്കൂട്ടിലാക്കുന്ന തരത്തിലുള്ളതാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. എന്നാൽ, താനൂർ പൊലീസ് സ്റ്റേഷനിലെ സി.സി ടി.വി ദൃശ്യങ്ങൾ പോലും ഇതുവരെ ശേഖരിച്ചിട്ടില്ലെന്ന് ഹരജിക്കാരന്‍റെ അഭിഭാഷകൻ മുഹമ്മദ് ഷാ ചൂണ്ടിക്കാട്ടി. കേസ് സെപ്റ്റംബർ ഏഴിന് വീണ്ടും പരിഗണിക്കാൻ മാറ്റി.

Tags:    
News Summary - Tanur custodial death: produce case diary -High court

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.