താനൂരിൽ പ്ലസ് ടു ഗണിതം പരീക്ഷ ചോദ്യ പേപ്പർ മാറി നൽകി, വലഞ്ഞ് വിദ്യാർഥികൾ; അബദ്ധം മനസ്സിലായത് പരീക്ഷ അവസാനിക്കാറായപ്പോൾ

താനൂർ: ദേവധാർ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് ടു ഗണിതം പരീക്ഷയിൽ ചോദ്യക്കടലാസ് മാറിനൽകിയത് വിദ്യാർഥികളെ വലച്ചു. ഒരു ക്ലാസിലെ 10 കുട്ടികൾക്കാണ് ചോദ്യക്കടലാസുകൾ മാറിനൽകിയത്. മൊത്തം 60 മാർക്കിന് ഉത്തരമെഴു​തേണ്ട സ്കൂൾ ഗോയിങ് കുട്ടികൾക്കാണ് ഓൾഡ് സ്കീമിലെ 80 മാർക്കിന്റെ ചോദ്യക്കടലാസ് നൽകിയത്. ക്ലാസിൽ 20 ഒന്നാം വർഷക്കാരും 10 രണ്ടാം വർഷക്കാരുമാണുണ്ടായിരുന്നത്.

പരീക്ഷ അവസാനിക്കാറായപ്പോഴാണ് അബദ്ധം കുട്ടികൾക്കും ഇൻവിജിലേറ്റർക്കും മനസ്സിലായത്. ഇതിനകം ചില കുട്ടികൾ ഹാളിൽനിന്ന് പുറത്തിറങ്ങിയിരുന്നു. ഇവരെ വിളിച്ചുവരുത്തി ക്ലാസിലുണ്ടായിരുന്നവരോടൊപ്പം ഒരു മുറിയിലിരുത്തി 60 മാർക്കിന്റെ ചോദ്യക്കടലാസ് നൽകി വീണ്ടും പരീക്ഷ നടത്തുകയായിരുന്നു. കുട്ടികളുടെ മുന്നിൽ വെച്ചാണ് ചോദ്യപേപ്പർ പാക്കറ്റ് പൊട്ടിച്ചത്.

പരീക്ഷ നടപടികൾ പൂർത്തിയാക്കി ഉത്തരക്കടലാസുകൾ വൈകീട്ട് തന്നെ ക്യാമ്പുകളിലേക്ക് അയച്ചു. പഴയ സ്കീമിൽ ഒരു കുട്ടിയാണ് പരീക്ഷ എഴുതാനുണ്ടായിരുന്നത്. സ്കൂളിൽ പഠിക്കുന്ന വിഭാഗത്തിൽ 326 പേരുമാണ് മൊത്തം ഉണ്ടായിരുന്നത്. ചോദ്യ പാക്കറ്റിൽ കൃത്യവിവരങ്ങളാണ് രേഖപ്പെടുത്തിയിരുന്നത്.

Tags:    
News Summary - Tanur Plus 2 maths exam question paper has been changed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.