ഒമരി അതുമാനി ജോംഗാ

28 കോടിയുടെ മയക്കുമരുന്നുമായി താൻസനിയൻ സ്വദേശികൾ പിടിയിൽ

നെടുമ്പാശ്ശേരി: വയറ്റിൽ ഒളിപ്പിച്ചുകടത്തിയ 28 കോടിയുടെ മയക്കുമരുന്നുമായി രണ്ട് താൻസനിയൻ സ്വദേശികൾ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ പിടിയിലായി. ഇത്യോപ്യയിൽനിന്ന് ദോഹവഴി എത്തിയ ഒമരി അതുമാനി ജോംഗാ, വെറോണിക്ക ആദ്രേലം ദുങ്കുരു എന്നിവരാണ് പിടിയിലായത്.

രഹസ്യവിവരത്തെത്തുടർന്ന് ഇക്കഴിഞ്ഞ 16ന് ഇരുവരെയും ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്‍റലിജൻസ് (ഡി.ആർ.ഐ) കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.

തങ്ങൾ ശരീരത്തിൽ മയക്കുമരുന്ന് ഒളിപ്പിച്ചിട്ടില്ലെന്ന് ഇവർ ആവർത്തിച്ചതിനെത്തുടർന്ന് ആദ്യം ആലുവ ജില്ല ആശുപത്രിയിലെത്തിച്ച് സ്കാൻ ചെയ്തു. പിന്നീട് ഇരുവരെയും അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച് വയറിളക്കിയപ്പോൾ ഒമരി ജോംഗായിൽനിന്ന് 1945 ഗ്രാം കൊക്കെയ്നും വെറോണിക്കയിൽനിന്ന് 1800 ഗ്രാം കൊെക്കയ്നും കണ്ടെടുത്തു.

അങ്കമാലി കോടതിയിൽ ഹാജരാക്കിയ ഒമരിയെ ആലുവ സബ്ജയിലിലേക്ക് റിമാൻഡ് ചെയ്തു. വെറോണിക്ക ആശുപത്രിയിൽതന്നെ തുടരുകയാണ്. 

Tags:    
News Summary - Tanzanians arrested with drugs worth 28 crores

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.