പോക്സോ കേസിൽ പ്രതിയായ അധ്യാപകനെ വെറുതെ വിട്ടു

കോട്ടയം: പോക്സോ കേസിൽ പ്രതിയായ അധ്യാപകനെ കോടതി വെറുതെ വിട്ടു. കുമരകം ഭാഗത്തുള്ള സർക്കാർ സ്‌കൂളിലെ അധ്യാപകനായ ടി.എസ്. സാലിഹിനെയാണ്​ കോട്ടയം ഫാസ്‌റ്റ്‌ ട്രാക്ക് കോടതി നിരപരാധി എന്ന്​ കണ്ടെത്തി വെറുതെ വിട്ടത്​.

2023ൽ സർക്കാർ സ്കൂ‌ളിൽ അറബിക്​ അധ്യാപകനായിരുന്ന ഇദ്ദേഹത്തിനെതിരെ മൂന്നാം ക്ലാസ് വിദ്യാർഥിനികളോട് ലൈംഗിക ഉദ്ദേശ്യത്തോടെ പെരുമാറിയെന്ന കുറ്റം ചുമത്തി പോക്സോ അടക്കമുള്ള വകുപ്പുകൾ ഉൾപ്പെടുത്തി കുമരകം പൊലീസ് കേസെടുത്തിരുന്നു. പ്രോസിക്യൂഷൻ ഭാഗത്തുനിന്ന് ഒമ്പത്​ സാക്ഷികളെ വിസ്തരിക്കുകയും പതിമൂന്നോളം രേഖകൾ ഹാജരാക്കുകയും ചെയ്തു.

ഫാസ്‌റ്റ് ട്രാക്ക് സ്പെഷൽ കോർട്ട് ജഡ്‌ജി സതീഷ്‌കുമാർ ആണ് പ്രതിയെ വെറുതെ വിട്ടത്. പ്രതിക്കുവേണ്ടി അഡ്വ. കെ.എസ്. ആസിഫ്, അജയകുമാർ, വിവേക്, സൽമാൻ, ലക്ഷ്മി, നെവിൻ, മീര, കിഷോർ എന്നിവർ ഹാജരായി. 

Tags:    
News Summary - Teacher acquitted in POCSO case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.