മലപ്പുറം: മോേട്ടാർ വാഹന വകുപ്പിൽ ജോ. ആർ.ടി ഒാഫിസർമാരായി സ്ഥാനക്കയറ്റം ലഭിക്കാൻ ഇനി സാേങ്കതിക യോഗ്യത നിർബന്ധം. ഒാേട്ടാ മൊബൈൽ എൻജിനീയറിങ്, മെക്കാനിക്കൽ എൻജിനീയറിങ് ഡിപ്ലോമയുള്ളവർക്ക് മാത്രമാണ് സ്ഥാനക്കയറ്റം ലഭിക്കുക. കൂടാതെ, ഹെവി ഡ്രൈവിങ് ലൈസൻസും നിർബന്ധമാണ്. ഇതുസംബന്ധിച്ച ഉത്തരവ് കഴിഞ്ഞദിവസം മോേട്ടാർ വാഹന വകുപ്പ് പുറത്തിറക്കി.
ഇതിെൻറ അടിസ്ഥാനത്തിൽ, 1981ലെ കേരള ട്രാൻസ്പോർട്ട് സർവിസിലെ സ്പെഷൽ റൂളിൽ ഭേദഗതി വരുത്തും. നിലവിൽ ഒാഫിസ് വിഭാഗത്തിെല സീനിയർ സൂപ്രണ്ട്, വെഹിക്കിൾ ഇൻസ്പെക്ടർ എന്നിവരിൽനിന്നാണ് ഇൗ തസ്തികയിലേക്ക് സ്ഥാനക്കയറ്റം നൽകിയിരുന്നത്. വാഹനാപകടങ്ങൾ കുറക്കാൻ രൂപവത്കരിച്ച സുപ്രീംകോടതി പ്രത്യേക സമിതി ഇൗ തസ്തികയിൽ നിയമിക്കുന്നവർക്ക് സാേങ്കതിക യോഗ്യത വേണമെന്ന് നിർദേശിച്ചിരുന്നു.
ഇതിെൻറ അടിസ്ഥാനത്തിൽ, ആവശ്യമായ നടപടി സ്വീകരിക്കാൻ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം സംസ്ഥാനങ്ങൾക്ക് നിർദേശം നൽകിയതിനെ തുടർന്നാണ് പുതിയ ഉത്തരവ്. നിലവിൽ രണ്ട് വെഹിക്കിൾ ഇൻസ്പെക്ടർമാർക്ക് സ്ഥാനക്കയറ്റം നൽകുന്നതിനൊപ്പം ഒരു സീനിയർ സൂപ്രണ്ടിെനയും ജോ. ആർ.ടി.ഒയായി ഉയർത്തിയിരുന്നു. സ്പെഷൽ റൂൾസിൽ ഭേദഗതി വരുന്നതോടെ ഇനി സാേങ്കതിക യോഗ്യതയുള്ളവർക്ക് മാത്രമാണ് ജോ. ആർ.ടി.ഒയാകാൻ സാധിക്കുക. സംസ്ഥാനത്തെ 89 ജോ. ആർ.ടി ഒാഫിസുകളിൽ 29 പേർ നിലവിൽ സീനിയർ സൂപ്രണ്ട് തസ്തികയിൽനിന്ന് സ്ഥാനക്കയറ്റം ലഭിച്ചവരാണ്. പുതിയ നിർദേശം നടപ്പാകുന്നതോടെ സീനിയർ സൂപ്രണ്ടുമാർക്ക് സാേങ്കതിക യോഗ്യത ആവശ്യമില്ലാത്ത മറ്റു തസ്തികകളിലായിരിക്കും സ്ഥാനക്കയറ്റം നൽകുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.