ഹൈദരാബാദ്: തെലങ്കാനയിൽ 17 ലോക്സഭ സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പ് സമാധാനപരമായി പൂർത്തിയായെങ്കിലും വോട്ടർമാർ വൻതോതിൽ വിട്ടുനിന്നതിൽ സമ്മിശ്ര പ്രതികരണവുമായി ഭരണ-പ്രതിപക്ഷ കക്ഷികൾ. 60.75 ശതമാനമാണ് ഇത്തവണ പോളിങ്. കഴിഞ്ഞ നവംബറിൽ നടന്ന നിയമസഭ തെരഞ്ഞെടുപ്പിലേതിനെ അപേക്ഷിച്ച് 10 ശതമാനം കുറവ്. തലസ്ഥാനമായ ഹൈദരാബാദിലും ചുറ്റുവട്ടത്തെ മണ്ഡലങ്ങളിലുമാണ് ഏറ്റവും കുറച്ച് വോട്ടർമാർ ബൂത്തിലെത്തിയത്.
ഹൈദരാബാദിൽ അവസാന കണക്കുകൾ പ്രകാരം 39.49 ശതമാനം മാത്രം. സെക്കന്തരാബാദ്, മൽകാജ്ഗിരി, ചേവല്ല മണ്ഡലങ്ങളിലും പോളിങ് തീരെ കുറഞ്ഞു. സംസ്ഥാനത്ത് മൊത്തത്തിൽ ഇത്രയും കുറവുവന്നത് തകർപ്പൻ വിജയം പ്രതീക്ഷിച്ച ഭരണകക്ഷിയായ ടി.ആർ.എസിെൻറ സാധ്യതകളെ മങ്ങലേൽപിച്ചു.
ഹൈദരാബാദ് മണ്ഡലത്തിൽ 1984 മുതൽ വിജയിച്ചുവരുന്ന മജ്ലിസെ ഇത്തിഹാദുൽ മുസ്ലിമീെൻറ നേതാവ് അസദുദ്ദീൻ ഉവൈസിക്കും ആശങ്ക. എന്നാൽ, പോളിങ് കുറഞ്ഞാലും സംസ്ഥാനത്ത് 16 സീറ്റ് ടി.ആർ.എസും അവശേഷിച്ച ഏക സീറ്റ് സഖ്യകക്ഷിയായ മജ്ലിസെ ഇത്തിഹാദുൽ മുസ്ലിമീനും നേടുമെന്ന് ടി.ആർ.എസ് നേതൃത്വം പറയുന്നു. കോൺഗ്രസിനുമുണ്ട് സമാനമായ കണക്കുകൂട്ടൽ. സഹീറാബാദ്, ഖമ്മം, നാൽഗോണ്ട മണ്ഡലങ്ങളിൽ ജയം തങ്ങൾക്കാകുമെന്ന് സംസ്ഥാന കോൺഗ്രസ് നേതൃത്വം പറയുേമ്പാൾ 10 സീറ്റുവരെ പോകാമെന്ന് തെലങ്കാനയുടെ ചുമതലയുള്ള എ.െഎ.സി.സി സെക്രട്ടറി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.