representative image

തൊടുപുഴയിൽ മൃ​ഗഡോക്ടറെ കടിച്ച നായ്ക്ക് പേവിഷ ബാധ, നായ ചത്തു

കോട്ടയം: തൊടുപുഴയിൽ ചികിത്സിക്കുന്നതിനിടെ മൃ​ഗ ഡോക്ടറെ കടിച്ച ലാബ്രഡോർ ഇനത്തിൽപ്പെട്ട വളർത്തുനായ്ക്ക് പേവിഷ ബാധ സ്ഥിരീകരിച്ചു. ജില്ലാ മൃ​ഗാശുപത്രയിലെ വെറ്ററിനറി സർജൻ ജെയ്സൺ ജോർജിനാണ് കടിയേറ്റത്. മണക്കാട് സ്വദേശിയുടേതാണ് നായ്. ഉടമയെയും ഉടമയുടെ ഭാര്യയെയും നായ കടിച്ചിരുന്നു.

ഈ മാസം 15 നാണ് സംഭവം. ഞായറാഴ്ച ഇത് ചത്തു. ഇന്ന് തിരുവല്ലയിലെ ലാബിൽ നടത്തിയ ജഡ പരിശോധനയിലാണ് രോഗം സ്ഥീരികരിച്ചത്. ഡോക്ടറും നായുടെ ഉടമകളും കടിയേറ്റ ദിവസം മുതൽ തന്നെ വാക്സിൻ സ്വീകരിക്കാൻ ആരംഭിച്ചിരുന്നു.

വളർത്തുമൃഗങ്ങൾക്ക് പേയിളകുന്ന സംഭവം ഇന്നും റിപ്പോർട്ട് ചെയ്തു. പാലക്കാട് മേലാമുറി സ്വാദേശി ജെമിനി കണ്ണന്റെ കറവപ്പശുവിനാണ് ഇന്ന് പേ വിഷബാധ സ്ഥിരീകരിച്ചത്. ഇന്നലെ വൈകീട്ട് മുതൽ പശു പേബാധയുടെ ലക്ഷണങ്ങൾ കാണിച്ചിരുന്നു. പശുവിനെയും കുട്ടിയെയും കൊല്ലാൻ മൃഗസംരക്ഷണ വകുപ്പ് നിർദേശം നൽകി. കഴിഞ്ഞ ദിവസങ്ങളിൽ ആലപ്പുഴയിലും കണ്ണൂരിലും തൃശൂരിലും വളർത്തുമൃഗങ്ങൾക്ക് പേവിഷബാധ സ്ഥിരീകരിച്ചിരുന്നു. 

Tags:    
News Summary - Tests confirm dog is rabid

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.