കൊട്ടക്കമ്പൂരിലെ തണ്ടപ്പേർ പരിശോധന: ടാക്സി വാടക മാസം 10,000 രൂപ ചെലവഴിക്കാൻ അനുമതി

തിരുവനന്തപുരം: ഇടുക്കി കൊട്ടക്കമ്പൂർ വില്ലേജിലെ ഭൂമിയുടെ തണ്ടപ്പേർ പരിശോധനക്ക് പോകുന്ന ഉദ്യോഗസ്ഥർക്ക് ടാക്സി വാടക ഒരുമാസം 10,000 രൂപ ചെലവഴിക്കാൻ അനുമതി. 2022 ലെ സർക്കാർ ഉത്തരവ് പ്രകാരം രൂപീകരിച്ച സംഘത്തിലെ അംഗങ്ങൾ മുൻകൂട്ടി തീരുമാനിച്ച് നിശ്ചിത സ്ഥലത്ത് സ്ഥാപനത്തിൽ ക്യാമ്പ് ചെയ്യാവണം പരിശോധന നടത്തേണ്ടത്.

ഉത്തരവ് പ്രകാരം സംഘാംഗങ്ങൾക്ക് ദിവസം മുഴുവനും അല്ലെങ്കിൽ എല്ലാ ദിവസവും യാത്ര ചെയ്യേണ്ടതില്ല. അതിനാൽ മുഴുവൻ സമയ അടിസ്ഥാനത്തിൽ വാഹനം വാടകക്ക് എടുക്കാൻ അനുമതി നൽകാൻ സർത്സക്കാരിന് സാധിക്കുകയില്ല. ആവശ്യാനുസരണം ടാക്സി ഹയർ ചെയ്യുന്നതിനും ടാക്സി വാടക ഇനത്തിൽ ഒരു മാസം പരമാവധി 10,000 രൂപ ചെലവഴിക്കുന്നതിനും ഭരണാനുമതി നൽകിയാണ് റവന്യൂ വകുപ്പിന്റെ ഉത്തരവ്.

കോട്ടക്കമ്പൂർ, വട്ടവട മേഖലയിലെ ഭൂമി കൈയേറ്റം സംബന്ധിച്ച റവന്യൂ മുൻ പ്രിൻസിപ്പൽ സെക്രട്ടറി നിവേദിത പി.ഹരൻ നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തുന്നത്.

ഇടുക്കിയിലെ കുറിഞ്ഞിമല സങ്കേതത്തിൽ ഉൾപ്പെടാത്തതും വട്ടവട, കൊട്ടക്കൊമ്പൂർ വില്ലേജുകളിലെ 59,60,61,63 ബ്ലോക്കുകളിലെ ഭൂമിയുടെ ഉടമകളെ കണ്ടെത്തി തണ്ടപ്പേർ പരിശോധിച്ച് കരമടച്ച രസീത്, ആധാരങ്ങൾ, പട്ടയം, സെറ്റിൽമെന്റ് രജിസ്റ്റർ എന്നിവയുമായി ഒത്ത് നോക്കി ആധികാരികത ഉറപ്പു വരുത്തി കലക്ടർ ഉത്തരവ് പുറപ്പെടുവിക്കണമെന്നാണ് നിർദേശം.

ഉദ്യോഗസ്ഥ സംഘം അവിടെ സ്ഥല പരിശോധന ഉൾപ്പെടെ നടത്തേണ്ടതുണ്ട്. ദുർഘടമായ പാതയിലൂടെ സഞ്ചരിക്കുന്നതിനു പര്യാപ്തമായ വാഹനം ആവശ്യമാണ്. അത്തരം ഔദ്യോഗിക വാഹനം ലഭ്യമല്ലാത്ത പക്ഷം അത് വാടകക്ക് എടുക്കുന്നത് സംബന്ധിച്ച ശിപാർശ സമർപ്പിച്ചിരുന്നു. അത് പ്രകാരമാണ് ഉത്തരവ്.

Tags:    
News Summary - Thandaper inspection in Kotakambur: Allowed to spend Rs 10,000 per month on taxi rental

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.