കൊച്ചി: ഏറ്റവും പ്രിയപ്പെട്ടത് സൂക്ഷിച്ചുവെക്കുന്നതിനെയാണ് തങ്കരം എന്ന് പറയുന്നത്. വയനാട്ടിൽ നിന്നും ജോലിക്ക് കുടകിൽ പോകുന്ന തദ്ദേശിയ മേഖലയിലെ ആളുകളെ ദുരൂഹ സാഹചര്യങ്ങളിൽ കാണാതാവുന്നതും മരണപ്പെടുന്നതും പ്രമേയമാക്കി നിർമിച്ച ഹ്രസ്വ ചിത്രമാണ് തങ്കരം. 'കനസ് ജാഗ' തദ്ദേശിയ മേഖലയിലെ കുട്ടികളുടെ ഹ്രസ്വ ചലച്ചിത്രമേളയിൽ വയനാട് തിരുനെല്ലി സ്പെഷ്യൽ മിഷന്റെ കീഴിലാണ് ചിത്രം പ്രദർശനെത്തിയത്.
കാലങ്ങളായി ഈ സമൂഹം തുടർന്ന് വരുന്ന വേദനയുടെ പ്രതിഫലനമാണ് ചിത്രം. നിരവധി മരണങ്ങളും തിരോധാനവും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെങ്കിലും കൂടുതൽ വിവരങ്ങൾ അറിയാൻ പോലും അവരുടെ കുടുംബങ്ങൾക്ക് സാധിക്കാറില്ല. ഉപജീവനത്തിനായി ഇന്നും കുടകിലേക്ക് ജോലിക്ക് പോകുന്ന ജനതയാണിവർ.
ഇത്തരമൊരു പ്രശ്നം ഹ്രസ്വ ചിത്രമായി ചലച്ചിത്ര മേളയിൽ പ്രദർശിപ്പിക്കുന്നതിലൂടെ സമൂഹത്തെ അറിയിക്കാനും ഇതിനൊരു പരിഹാരം കണ്ടെത്താനും സാധിക്കുമെന്ന് ഇവർ വിശ്വസിക്കുന്നു. ജിഷ്ണു സംവിധാനം ചെയ്ത ചിത്രത്തിൽ ആർദ്ര, കെ. ജിഷ്ണു, കെ. നന്ദന എന്നിവരാണ് അഭിനയിച്ചിരിക്കുന്നത്. പ്രധാന വേഷം കൈകാര്യം ചെയ്ത ആർദ്ര ദിലീഷ് എന്ന കുട്ടിയുടെ മികച്ച പ്രകടനവും ചിത്രത്തെ കൂടുതൽ മികച്ചതാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.