പെട്രോൾ വില: നടുറോഡിൽ ഓ​ട്ടോ കെട്ടിവലിച്ച്​ തരൂർ; 'നികുതിക്കൊള്ള പിൻവലിക്കുന്നതിൽ കേന്ദ്ര, സംസ്​ഥാന സർക്കാറുകൾ പരാജയം'

തിരുവനന്തപുരം: പെട്രോൾ വില അടിക്കടി വർധിപ്പിച്ച്​ സാധാരണക്കാരെ ദുരിതത്തിലാക്കുന്നതിനെതിരെ ഓ​ട്ടോ കെട്ടി വലിച്ച്​ ശശി തരൂർ എം.പിയുടെ പ്രതിഷേധം. അമിത ഇന്ധന നികുതിയിലൂടെ ജനങ്ങളെ കൊള്ളയടിക്കുന്നത്​ കേന്ദ്ര, സംസ്​ഥാന സർക്കാറുകൾ അവസാനിപ്പിക്കണമെന്ന്​ അദ്ദേഹം ആവശ്യപ്പെട്ടു.

തിരുവനന്തപുരത്ത്​ ​െഎ.​എൻ.ടി.യു.സിയുടെ നേതൃത്വത്തിൽ ഓ​ട്ടോ തൊഴിലാളികൾ സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയിലാണ്​ തരൂർ ഒ​ാ​ട്ടോ കെട്ടിവലിച്ചത്​. നൂറിലധികം ഓട്ടോകൾ പ്രതിഷേധത്തിൽ പങ്കെടുത്തു.



പെട്രോളിന്​ 260 ശതമാനമാണ്​ ഇന്ത്യയിലെ പൗരൻമാർ നികുതി നൽകുന്നത്. എന്നാൽ, അമേരിക്കയിൽ ഇത്​ 20 ശതമാനമാണ്. മിക്ക രാജ്യങ്ങളിലും ഇന്ത്യയിലേതിനേക്കാൾ കുറവാണ്​ നികുതി. മറ്റെല്ലാ അവശ്യവസ്​തുക്കളുടെയും വില വർധനക്ക്​ ഇത്​ ഇടയാക്കുന്നുണ്ടെന്നും അതരൂർ ചൂണ്ടിക്കാട്ടി.


Tags:    
News Summary - tharoor pulled auto-rickshaw in Thiruvananthapuram to protest fuel taxes

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.