പൊലീസ് ഉദ്യോഗസ്ഥക്കെതിരെ നടപടി ആവശ്യപ്പെട്ട് സി.പി.എം സംഘടിപ്പിച്ച വീട്ടുമുറ്റ സമരം

പഞ്ചായത്തംഗങ്ങളെ അപമാനിച്ചുവെന്ന്​; പൊലീസിനെതിരെ വീട്ടുമുറ്റങ്ങളില്‍ സി.പി.എം പ്രതിഷേധ സമരം

മറ്റത്തൂര്‍ (തൃശൂർ): പഞ്ചായത്തംഗങ്ങളെ വഴിയില്‍ തടഞ്ഞുനിര്‍ത്തി അപമാനിച്ചെന്ന പരാതിയില്‍ ആരോപണവിധേയയായ പൊലീസ് ഉദ്യോഗസ്ഥക്കെതിരെ നിയമ നടപടി ആവശ്യപ്പെട്ട് സി.പി.എം മറ്റത്തൂര്‍, വെള്ളിക്കുളങ്ങര ലോക്കല്‍ കമ്മിറ്റികള്‍ സംയുക്തമായി വീട്ടുമുറ്റങ്ങളില്‍ പ്രതിഷേധ സമരം സംഘടിപ്പിച്ചു. വിഷയവുമായി ബന്ധപ്പെട്ട് പൊലീസ് ഉദ്യോഗസ്ഥയെ വിളിച്ച വെള്ളിക്കുളങ്ങര ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയുടെ ഫോണ്‍ സംഭാഷണം ചോര്‍ത്തി സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചുവെന്നും ഇവര്‍ക്കെതിരെ പരാതിയുണ്ട്.

പഞ്ചായത്ത് അംഗങ്ങളെ വഴിയില്‍ തടഞ്ഞുനിര്‍ത്തി അനാവശ്യമായി ചോദ്യം ചെയ്​ത് അപമാനിച്ചുവെന്ന് കാണിച്ച്​ മറ്റത്തൂര്‍ പഞ്ചായത്ത് പ്രസിഡൻറ്​ അശ്വതി വിബി ജില്ല പൊലീസ് സൂപ്രണ്ടിന് പരാതി നല്‍കിയിരുന്നു. ഈ വിഷയവുമായി ബന്ധപ്പെട്ട് ഫോണില്‍ സംസാരിച്ച ത​െൻറ സംഭാഷണം റെക്കോർഡ് ചെയ്ത് എതിര്‍ രാഷ്​ട്രീയ പാര്‍ട്ടിക്കാര്‍ക്കും സമൂഹമാധ്യമങ്ങള്‍ക്കും ചോര്‍ത്തി നല്‍കിയെന്നാരോപിച്ച് ലോക്കല്‍ കമ്മിറ്റി സെക്രട്ടറി പി.സി. ഉമേഷും പരാതി നല്‍കിയിരുന്നു.

ഇതി​െൻറ തുടര്‍ച്ചയായാണ് പൊലീസ് ഉദ്യോഗസ്ഥക്കെതിരെ നടപടി ആവശ്യപ്പെട്ട് സി.പി.എം മറ്റത്തൂര്‍, വെള്ളിക്കുളങ്ങര ലോക്കല്‍ കമ്മിറ്റികള്‍ വീട്ടുമുറ്റങ്ങളില്‍ സമരം സംഘടിപ്പിച്ചത്. പ്ലക്കാര്‍ഡുകളുമായാണ് വീട്ടുമുറ്റങ്ങളില്‍ പ്രവര്‍ത്തകര്‍ സമരത്തില്‍ പങ്കെടുത്തത്. 

Tags:    
News Summary - That panchayat members were insulted; CPM protests against police in backyards

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.