പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതി അറസ്റ്റിൽ

മൂവാറ്റുപുഴ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതി അറസ്റ്റിൽ. തൊടുപുഴ കാരിക്കോട് മങ്ങാട്ട് വീട്ടിൽ അഷ്റഫ് (60) ആണ് വാഴക്കുളം പൊലീസിന്‍റെ പിടിയിലായത്.

വാഹനത്തിൽ പഴം, പച്ചക്കറി എന്നിവ വീടുകളിൽ എത്തിച്ച് വിൽപന നടത്തുന്നയാളാണ്. സബ് ഇൻസ്പെക്ടർമാരായ ടി.കെ. മനോജ്, കെ.ജെ ഷാജി, എസ്.സി.പി.ഒ മാരായ സേതു കുമാർ, സൈനബ, ബീന, പ്രദീപ് തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Tags:    
News Summary - The accused was arrested in the case of molesting a minor girl

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.