ടി.വി ഷോയിൽ കളരി അഭ്യാസ പ്രകടനവുമായെത്തിയ യുവാവിനോടുള്ള വിധികർത്താക്കളുടെ ചോദ്യവും അതിന്റെ മറുപടിയും വൈറലായി. പേര് പറഞ്ഞ് പരിചയപ്പെടുത്തുന്ന സമയത്താണ് യുവാവിന്റെ പേരിൽ ജഡ്ജസിന്റെ ശ്രദ്ധ ഉടക്കിയത്. അഭിനേതാക്കളായ മുകേഷ്, നവ്യ നായർ ഗായിക റിമി ടോമി എന്നിവരായിരുന്നു ഷോയിലെ വിധികർത്താക്കൾ.
ഷോടുടെ തുടക്കത്തിൽ ‘എന്റെ പേര് ഓജസ് ഈഴവന്‍, എന്‍എസ്എസ് കോളജ് ഒറ്റപ്പാലം, തേര്‍ഡ് ഇയര്‍ വിദ്യാര്‍ത്ഥിയാണ്’ എന്നായിരുന്നു മത്സരാർഥി പറഞ്ഞത്. ‘ഓജസ് ഈഴവന്‍, അങ്ങനെ പേരിടുമോ’ എന്നായിരുന്നു മുകേഷിന്റെ ചോദ്യം. എന്തുകൊണ്ടാണ് അങ്ങനെ പേര് നൽകിയതെന്ന് മുകേഷ് ചോദിക്കുന്നുണ്ട്. പാർവതി നായർ, പാർവതി നമ്പൂതിരി, ആകാശ് എസ് വർമ എന്ന് ഇടാമെങ്കിൽ എന്തുകൊണ്ട് ഇങ്ങനെ ചെയ്തു കൂടായെന്നാണ് യുവാവിന്റെ മറുചോദ്യം. സ്വയം നൽകിയ പേരാണോയെന്ന് നവ്യ ചോദിക്കുമ്പോൾ അതെയെന്നുള്ള മറുപടിയും ഓജസ് നൽകുന്നുണ്ട്.
യുവാവിനെ എതിർത്തും പിന്തുണച്ചുമുള്ള അഭിപ്രായങ്ങളാണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്. എന്തിനാണ് ജാതി വാൽ പ്രോത്സാഹിപ്പിക്കുന്നതെന്ന് ഒരു വിഭാഗം ചോദിക്കുമ്പോൾ ചിലർ അത് നല്ല തീരുമാനമായും പറയുന്നു. വിഡിയോ സോഷ്യൽ മീഡിയയുടെ വൈറലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.