തിരുവനന്തപുരം: വെള്ളനാട് കിണറ്റിൽ വീണ കരടിക്ക് ദാരുണാന്ത്യം. മയക്കുവെടിയേറ്റ് ഏറെ നേരം കരടി വെള്ളത്തിൽ കിടന്നു. പിന്നീട് വെള്ളം വറ്റിച്ച് കിണറിന് പുറത്തെത്തിച്ചെങ്കിലും ചത്തു.
ഇന്നലെ രാത്രിയാണ് വെള്ളനാട് സ്വദേശി അരവിന്ദന്‍റെ വീട്ടിലെ കിണറ്റിൽ കരടിയെ കണ്ടത്. കോഴികളെ പിടിക്കാനെത്തിയ കരടി ആളുകളുടെ ശബ്ദം കേട്ട് ഭയന്ന് ഓടുന്നതിനിടെയാണ് കിണറ്റിൽ വീണത്.
വെള്ളം വറ്റിക്കാതെയാണ് മയക്കുവെടി വെച്ചത്. മയക്കുവെടിയേറ്റ കരടി മയങ്ങി വലയിൽ നിന്ന് വെള്ളത്തിലേക്ക് വീണു. ഒരു മണിക്കൂറോളം കരടി വെള്ളത്തിൽ മുങ്ങി കിടന്നു. തുടർന്ന് മോട്ടോർ കിണറിലിറക്കി വെള്ളം വറ്റിച്ച് കരടിയെ പുറത്തെടുക്കാൻ ശ്രമം നടത്തി.
വനം വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലായിരുന്നു ഇത്. ഡോ. ജേക്കബ് അലക്സാണ്ടറാണ് മയക്കുവെടി വെച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.