ആലക്കോട്: ആഭ്യന്തര കലാപത്തിനിടെ സുഡാന് തലസ്ഥാനമായ ഖാര്‍ത്തൂമില്‍ വെടിയേറ്റു മരിച്ച ആലക്കോട് നെല്ലിപ്പാറയിലെ ആലവേലില്‍ ആല്‍ബര്‍ട്ട് അഗസ്റ്റിന്റെ മൃതദേഹം വെള്ളിയാഴ്ച വൈകീട്ടോടെ നാട്ടിലെത്തിക്കും. സംസ്കാരം ശനിയാഴ്ച രാവിലെ നെല്ലിപ്പാറ ഹോളിഫാമിലി ദേവാലയത്തില്‍ നടക്കും. കഴിഞ്ഞ ഏപ്രില്‍ 15നാണ് സുഡാന് സൈന്യവും അർധ സൈനിക വിഭാഗവും തമ്മിലുള്ള ആഭ്യന്തര സംഘര്‍ഷത്തിനിടെ ഖാര്‍ത്തൂമിലെ ഫ്ലാറ്റില്‍ ആല്‍ബര്‍ട്ട് വെടിയേറ്റു മരിച്ചത്.
ഈ സമയം ഭാര്യ സൈബല്ലയും മകള്‍ മരീറ്റയും കൂടെയുണ്ടായിരുന്നു. സംഘര്‍ഷം രൂക്ഷമായതോടെ മൂന്നാംദിവസമാണ് ആല്‍ബര്‍ട്ടിന്റെ മൃതദേഹം ഫ്ലാറ്റില്‍ നിന്ന് ആശുപത്രിയിലേക്ക് മാറ്റാനായത്. സുഡാനില്‍ കുടുങ്ങിയ സൈബല്ലക്കും മകള്‍ക്കും ഓപറേഷന് കാവേരി ദൗത്യത്തിന്റെ ഭാഗമായി ഏപ്രില്‍ 27ന് സുരക്ഷിതരായി നാട്ടിൽ തിരിച്ചെത്താനായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.