വയനാട്: പൊലീസ് വെടിവെപ്പിൽ കൊല്ലപ്പെട്ട മാവോവാദി വേല്‍മുരുകന്റെ മൃതദേഹം സംസ്കരിച്ചു. വ്യാഴാഴ്ച പുലര്‍ച്ചെ 5:30 ഓടെ തേനി പെരിയ പാളയത്തിലാണ് സംസ്കരിച്ചത്. അതിർത്തിയായ ഗോപാലപുരം വരെ മൃതദേഹത്തെ കേരള പോലീസ് അനുഗമിച്ചിരുന്നു. തുടര്‍ന്ന് തമിഴ്നാട് പോലീസിന്റെ അകമ്പടിയോടെയാണ് തേനിയിലേക്ക് കൊണ്ടുപോയത്.
കോഴിക്കോട് മെഡിക്കൽ കോളജിൽ പോസ്റ്റ് മോർട്ടം നടത്തിയ മൃതദേഹം ബുധനാഴ്ച രാത്രി 9 മണിയോയടെയാണ് തേനിയിലേക്ക് കൊണ്ടുപോയത്. സഹോദരൻ അഡ്വ. മുരുകനാണ് മൃതദേഹം ഏറ്റുവാങ്ങിയത്. അമ്മ കണ്ണമ്മയും ബന്ധുക്കളും കൂടെയുണ്ടായിരുന്നു. വൈകീട്ട് നാലരയോടെ ആരംഭിച്ച പോസ്റ്റ് മോർട്ടം എട്ടരയോടെയാണ് അവസാനിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.