പാലക്കാട്: പെട്ടി വിഷയത്തിൽ നിലപാട് ആവർത്തിച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. വിഷയം അടഞ്ഞ അധ്യായമല്ലെന്ന് ഗോവിന്ദൻ പറഞ്ഞു. പെട്ടി വിഷയമടക്കമുള്ള കാര്യങ്ങൾ തെരഞ്ഞെടുപ്പിൽ ചർച്ച ചെയ്യും. ഇക്കാര്യത്തിൽ താൻ പറഞ്ഞത് മാത്രമാണ് പാർട്ടി നിലപാടെന്നും എം.വി ഗോവിന്ദൻ പറഞ്ഞു.
പെട്ടിയും തിരഞ്ഞ് പോകുന്ന പാർട്ടിയല്ല സി.പി.എം. അത് യാദൃശ്ചികമായി വന്നതാണ്. കുഴൽപ്പണം കൊണ്ടുവന്ന വിഷയം ഉപേക്ഷിക്കില്ല. കേരളം ചർച്ച ചെയ്യുന്ന രാഷ്ട്രീയ പ്രശ്നമാണത്. യു.ഡി.എഫിന് ഇത് തിരിച്ചടിയാകും. ഇക്കാര്യത്തിൽ എൽ.ഡി.എഫിന് വീഴ്ച സംഭവിച്ചിട്ടില്ലെന്നും എം.വി ഗോവിന്ദൻ പറഞ്ഞു.
കുടുംബയോഗങ്ങളിൽ യു.ഡി.എഫും ബിജെപിയും വലിയ രീതിയിൽ പൈസ ഒഴുക്കുകയാണ്. കഴിഞ്ഞതവണ ഷാഫി പറമ്പലിന് കിട്ടിയ വോട്ട് രാഹുൽ മാങ്കൂട്ടത്തിലിന് കിട്ടില്ലെന്നും എം.വി ഗോവിന്ദൻ പറഞ്ഞു. നേരത്തെ പെട്ടി വിവാദത്തിൽ പാർട്ടി നിലപാടിന് വിരുദ്ധമായ സമീപനം സി.പി.എം മുതിർന്ന നേതാവ് എൻ.എൻ കൃഷ്ണദാസ് സ്വീകരിച്ചത്.
രാഷ്ട്രീയവും മനുഷ്യരുടെ ജീവിത പ്രശ്നങ്ങളുമാണ് ചർച്ച ചെയ്യണ്ടേത്. കള്ളപ്പണം വന്നിട്ടുണ്ടെങ്കിൽ ഇഡിയും പൊലീസും അന്വേഷിക്കണമെന്നും എൻ.എൻ കൃഷ്ണദാസ് ആവശ്യപ്പെട്ടിരുന്നു. നീല പെട്ടി , പച്ച പെട്ടി , മഞ്ഞ പെട്ടി എന്ന് പറഞ്ഞ് നടക്കാൻ ഇടതുപക്ഷത്തെ കിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.