പാരിപ്പള്ളി: റോഡരികിലെ പുരയിടത്തിൽ വച്ച് കച്ചവടം ചെയ്ത വൃദ്ധയുടെ മത്സ്യം പാരിപ്പള്ളി പൊലീസ് നശിപ്പിച്ചതായി പരാതി. പാരിപ്പള്ളി - പരവൂർ റോഡിൽ പാമ്പുറത്താണ് സംഭവം. അഞ്ചുതെങ്ങ് സ്വദേശിയായ വൃദ്ധയുടെ മത്സ്യമാണ് പൊലീസ് നശിപ്പിച്ചത്.
ഇവർ ഇവിടെ നേരത്തെയും കച്ചവടം നടത്തിയിരുന്നു. ഇതിന് മുമ്പ് രണ്ടു തവണ പൊലീസ് എത്തി കച്ചവടം നടത്തരുതെന്ന് വിലക്കിയിരുന്നു. എന്നാൽ തുടർന്നും കച്ചവടം നടത്തി വരികയായിരുന്നു.
ഇതെ തുടർന്നാണ് പൊലീസ് മത്സ്യം വലിച്ചെറിഞ്ഞത്. മുതലപ്പൊഴിയിൽ നിന്നാണ് ഇവർ മത്സ്യം വാങ്ങി ഇവിടെ കൊണ്ടു വന്ന് വിൽക്കുന്നത്. 16000 രൂപയുടെ മത്സ്യം ഉണ്ടായിരുന്നു എന്നും 500 രൂപക്ക് മാത്രമേ വിൽപ്പന നടത്തിയുള്ളു എന്നും വൃദ്ധ പറയുന്നു. വിൽപനക്കായി പലകയുടെ തട്ടിൽ വച്ചിരുന്ന മീൻ തട്ടോടുകൂടി എടുത്തെറിഞ്ഞ പൊലീസ് വലിയ ചരുവത്തിൽ ഇരുന്ന മീനും പുരയിടത്തിലേക്ക് വലിച്ചെറിഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.