കോടിയേരി നൽകിയ പരാതിയിൽ കെ.കെ രമക്കെതിരെ എടുത്ത കേസ് തള്ളി

കോഴിക്കോട്: വടകര എം.എൽ.എ കെ.കെ രമക്കെതിരെ നൽകിയ കേസ് കോഴിക്കോട് ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി തള്ളി. വടകരയിലെ എൽ.ഡി.എഫ് സ്ഥാനാർഥിയായിരുന്ന പി. ജയരാജനെ കെ.കെ രമ കൊലയാളിയെന്ന് വിളിച്ചതിനെതിരെയായിരുന്നു പരാതി. ഇതിനെതിരെ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ നൽകിയ പരാതിയിൽ എടുത്ത കേസാണ് തള്ളിയത്.

കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷനും സംസ്ഥാന തെര‍ഞ്ഞെടുപ്പ് കമീഷനുമാണ് കോടിയേരി പരാതി നൽകിയിരുന്നത്. പരാതിയിൽ 171 ജി വകുപ്പ് പ്രകാരം കേസെടുക്കാൻ വടകര ജുഡിഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടിരുന്നു.

ജയരാജൻ കൊലയാളിയാണെന്ന് വിശേഷിപ്പിച്ച് വോട്ടർമാർക്കിടയിൽ തെറ്റിദ്ധാരണ പരത്തുകയും പൊതുജന മധ്യത്തിൽ സ്ഥാനാർഥിയെ അപകീർത്തിപ്പെടുത്തുകയും ചെയ്തുവെന്നായിരുന്നു കോടിയേരി ബാലകൃഷ്ണൻ നൽകിയ പരാതി. 

Tags:    
News Summary - The case against KK Rema was dismissed on a complaint filed by Kodiyeri

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.