ആലുവ: ഒളിവിൽ കഴിഞ്ഞ കൊലപാതകക്കേസിലെ പ്രതി പിടിയിൽ. കടുങ്ങല്ലൂർ മുപ്പത്തടം കീരംകുന്ന് പഞ്ചയിൽ വീട്ടിൽ അനസ് (സുകേശൻ-53) ആണ് ആലുവ പൊലീസിെൻറ പിടിയിലായത്.
2013 ജൂണിലാണ് സംഭവം. പ്രതികൾ സഞ്ചരിച്ച സ്കൂട്ടറിൽ ബസ് ഉരസിയെന്ന കാരണം പറഞ്ഞ് പിന്തുടർന്നെത്തി ആലുവ സ്റ്റാൻഡിന് മുൻവശത്തുെവച്ച് കെ.എസ്.ആർ.ടി.സി ബസ് തടയുകയും ഡ്രൈവറെ വാഹനത്തിൽനിന്ന് വലിച്ചിറക്കി ക്രൂരമായി മർദിക്കുകയുമായിരുന്നു. മർദനത്തെ തുടർന്ന് ഡ്രൈവർ സദാശിവൻ മരണപ്പെട്ടു. പിന്നീട് കോടതി നടപടികളിൽ ഹാജരാകാതെ ഇയാൾ ഒളിവിൽപോയി.
ജില്ല പൊലീസ് മേധാവി കെ. കാർത്തിക്കിന് ലഭിച്ച രഹസ്യവിവരത്തിെൻറ അടിസ്ഥാനത്തിൽ മെട്രോ യാഡിന് സമീപത്തുനിന്നുമാണ് ഇയാളെ പിടികൂടിയത്. രണ്ടാംപ്രതി അഷ്റഫ് വിചാരണ സമയത്ത് മരണപ്പെട്ടിരുന്നു. എസ്.ഐമാരായ ആർ. വിനോദ്, കെ.വി. ചാക്കോ, എ.എസ്.ഐ എം.പി. സാബു, സി.പി.ഒമാരായ എസ്. സജിത്, കെ. ഹബീബ് എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.