കൊച്ചി: ലൈഫ് മിഷന് പദ്ധതി അധോലോക ഇടപാടാണെന്ന് സി.ബി.ഐ ഹൈകോടതിയിൽ വ്യക്തമാക്കി. മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കര്‍ ലൈഫ് മിഷന് ധാരണാപത്രം ഹൈജാക്ക് ചെയ്തുവെന്നും സി.ബി.ഐ കോടതിയെ അറിയിച്ചു. സി.ബി.ഐ അന്വേഷണത്തിനെതിരെ സംസ്ഥാനസർക്കാരും യൂണിടാക് ഉടമയും സമർപ്പിച്ച ഹരജി പരിഗണിക്കവെയായിരുന്നു സി.ബി.ഐയുടെ വെളിപ്പെടുത്തൽ.
ഗൂഡാലോചനയുടെ ഭാഗമായാണ് പണം വന്നത്. യൂണിടാക്കിന് കരാര്‍ ലഭിച്ചത് ടെന്‍ഡര്‍ വഴിയാണെന്നത് കളവാണെന്നും സി.ബി.ഐ ആരോപിച്ചു. റെഡ് ക്രസന്‍റിൽ നിന്ന് യു.എ.ഇ കോൺസുലേറ്റിന്‍റെ അക്കൗണ്ടിലേക്ക് പണം വരികയും അവിടെ നിന്നും യൂണിടാക്കിന് കൈമാറുകയുമായിരുന്നു. കേസില്‍ യു.വി. ജോസ് പ്രതിയോ സാക്ഷിയോ ആകുമോയെന്നത് ഇപ്പോള്‍ പറയാനാകില്ലെന്നും സി.ബി.ഐ കോടതിയെ ബോധിപ്പിച്ചു.
203 അപ്പാര്‍ട്ട്മെന്റുകളാണ് ആദ്യം തീരുമാനിച്ചത്. പിന്നീട് സന്തോഷ് ഈപ്പന് ഇത് 100 ഉം പിന്നീട് 130ഉം ആക്കി. ഇത് ലാഭമുണ്ടാക്കാനാണ്. യൂണിടാക്കും റെഡ്ക്രസന്റും ലൈഫും തമ്മിലുള്ള കോണ്‍ട്രാക്ട് പരിശോധിക്കണമെന്നും സി.ബി.ഐ കോടതിയിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.