താനൂർ: താനൂരിൽ ആശ്വാസവാക്കുകളുമായി മുഖ്യമന്ത്രി പിണറായി വിജയൻ. തിങ്കളാഴ്ച രാവിലെ 9.45ന് കോഴിക്കോട് വിമാനത്താവളത്തിൽ വിമാനമിറങ്ങിയ മുഖ്യമന്ത്രി, മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടം നടത്തിയ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലാണ് ആദ്യം എത്തിയത്. ആശുപത്രിയിലെ സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷം മൃതദേഹങ്ങൾ പൊതുദർശനത്തിന് വെച്ച പരപ്പനങ്ങാടി പുത്തൻകടപ്പുറം മിസ്ബാഹുൽ ഉലൂം മദ്റസയിൽ സന്ദർശനം നടത്തി.
തുടർന്ന് താനൂർ എം.എൽ.എ ഓഫിസിലെത്തി. ഇവിടെ വിവിധ കക്ഷി നേതാക്കളും മന്ത്രിമാരും എം.എൽ.എമാരും മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ യോഗം ചേർന്ന് കാര്യങ്ങൾ വിലയിരുത്തി. ഇതിനുശേഷം പരിക്കേറ്റവർ ചികിത്സയിലുള്ള കോട്ടക്കൽ മിംസ് ആശുപത്രി സന്ദർശിച്ച ശേഷമാണ് മുഖ്യമന്ത്രി മടങ്ങിയത്.
മുഖ്യമന്ത്രി തിരൂരങ്ങാടിയിലും താനൂരിലും നടത്തിയ കൂടിക്കാഴ്ചകളിൽ മന്ത്രിമാരായ വി. അബ്ദുറഹ്മാൻ, കെ. രാധാകൃഷ്ണൻ, കെ. രാജൻ, സജി ചെറിയാൻ, റോഷി അഗസ്റ്റിൻ, ആന്റണി രാജു, കെ. കൃഷ്ണൻകുട്ടി, പി.എ. മുഹമ്മദ് റിയാസ്, അഹമ്മദ് ദേവർകോവിൽ, എ.കെ. ശശീന്ദ്രൻ, എം.എൽ.എമാരായ ഡോ. കെ.ടി. ജലീൽ, പി. നന്ദകുമാർ, പി.കെ. കുഞ്ഞാലിക്കുട്ടി, പ്രഫ. ആബിദ് ഹുസൈൻ തങ്ങൾ, പി.കെ. ബഷീർ, പി. അബ്ദുൽ ഹമീദ്, കെ.പി.എ. മജീദ്, എൻ. ഷംസുദ്ദീൻ, മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ, സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ, ജില്ല സെക്രട്ടറി ഇ.എൻ. മോഹൻദാസ്, മുസ്ലിംലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ. സലാം, ജില്ല പ്രസിഡന്റ് പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങൾ, ചീഫ് സെക്രട്ടറി ഡോ. വി.പി. ജോയ്, സംസ്ഥാന പൊലീസ് മേധാവി കെ. അനിൽ കാന്ത്, ഫയർ ഫോഴ്സ് മേധാവി ബി. സന്ധ്യ, മലപ്പുറം ജില്ല കലക്ടർ വി.ആർ. പ്രേംകുമാർ തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.