ആലപ്പുഴ: നിയമസഭ തെരഞ്ഞെടുപ്പിൽ 'ഈസി വാക്കോവർ' പ്രതീക്ഷിക്കേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തിങ്കളാഴ്ച ആലപ്പുഴയിൽ സി.പി.എം ജില്ല സെക്രേട്ടറിയറ്റിൽ പങ്കെടുക്കുേമ്പാഴാണ് പാർട്ടിക്ക് മുഖ്യമന്ത്രി മുന്നറിയിപ്പ് നൽകിയത്. സംഘടനാസംവിധാനം കൂടുതൽ ശക്തമാക്കണമെന്നും അടിത്തട്ടിൽ നന്നായി പ്രവർത്തിച്ചാലേ വിജയം പ്രതീക്ഷിക്കാനാവൂവെന്നും അദ്ദേഹം സെക്രട്ടറിയേറ്റിൽ വിശദീകരിച്ചു.
വിജയം സംബന്ധിച്ച് അമിത ആത്മവിശ്വാസം അപകടമാണ്. പാർട്ടിയിലെ വിഭാഗീയ പ്രവർത്തനങ്ങൾ അനുവദിക്കില്ലെന്നും അദ്ദേഹം ഓർമിപ്പിച്ചു.
അരൂരിലെ ഉപതെരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച അന്വേഷണത്തിൽ ബോധ്യപ്പെട്ട കാര്യങ്ങളിൽ തുടർനടപടി സ്വീകരിക്കാത്തതിനെ പിണറായി വിമർശിച്ചു. പാർട്ടി ഫോറങ്ങളിൽ ഇക്കാര്യം ചർച്ച ചെയ്താൽ മത്രം മതിയാകില്ല.
തുടർഭരണം ലക്ഷ്യമാക്കിയ പ്രവർത്തനങ്ങളിലാണ് ശ്രദ്ധ പതിപ്പിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.