ആലപ്പുഴ: മുഖ്യമന്ത്രി പിണറായി വിജയൻ നടത്തുന്ന മുഖാമുഖം പരിപാടി ഇവന്റ് മാനേജ്മെന്റ് ടീം സംഘടിപ്പിക്കുന്നതാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ആലപ്പുഴയിൽ കിടിലൻ സ്ഥാനാർഥിയെ മത്സരിപ്പിക്കുമെന്നും അദ്ദേഹം വാർത്തസമ്മേളനത്തിൽ പറഞ്ഞു.
ചോദ്യം ചോദിക്കേണ്ട ആളിനെ നേരത്തേ കണ്ടെത്തി അവർക്ക് ചോദ്യം നൽകി സർക്കാറിന് എതിരായ ഒരു ചോദ്യവും വരില്ലെന്ന് ഉറപ്പുവരുത്തിയിട്ടാണ് മുഖ്യമന്ത്രി മുഖാമുഖം നടത്തുന്നത്.
ജോലി ലഭിക്കാത്ത യുവാക്കൾ സെക്രട്ടേറിയറ്റിന് മുന്നിൽ മുട്ടിലിഴഞ്ഞും പുല്ലുതിന്നും പ്രതിഷേധിക്കുമ്പോൾ അവരെ കേൾക്കാതെയാണ് ഓരോ വകുപ്പുകളും ചോദ്യം നൽകി ആളെ എത്തിക്കുന്നത്. നവകേരള സദസ്സും ഇതുതന്നെയായിരുന്നു.
കോൺഗ്രസ് ദേശീയ പാർട്ടിയാണ്. അതിനാൽ സ്ഥാനാർഥി നിർണയത്തിന് ചില നടപടിക്രമങ്ങളുണ്ട്. ഇലക്ഷൻ കമ്മിറ്റിയുടെ നിർദേശങ്ങൾ സ്ക്രീനിങ് കമ്മിറ്റിക്ക് നൽകും. സ്ക്രീനിങ് കമ്മിറ്റി അവരുടെ നിർദേശം കേന്ദ്ര ഇലക്ഷൻ കമ്മിറ്റിക്ക് നൽകും. കേന്ദ്ര ഇലക്ഷൻ കമ്മിറ്റിയാണ് തീരുമാനമെടുക്കുന്നത്.
ഓടപോലും നന്നാക്കാൻ പണമില്ലാത്ത സർക്കാറാണ് രണ്ടുലക്ഷം കോടി രൂപ വേണ്ടിവരുന്ന കെ-റെയിൽ നടപ്പാക്കാൻ പോകുന്നത്. അത് നടക്കുന്ന കാര്യമല്ല. കെ-റെയിൽ നടപ്പാക്കാൻ യു.ഡി.എഫ് അനുവദിക്കില്ലെന്നും സതീശൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.