എം.എസ്.എഫ് നേതാക്കൾക്കെതിരായ പരാതി വനിത ഇൻസ്പെക്ടർ അന്വേഷിക്കും

കോഴിക്കോട്: എം.എസ്.എഫ് സംസ്ഥാന പ്രസിഡൻറ് പി.കെ. നവാസ് അടക്കമുള്ള നേതാക്കൾക്കെതിരായ ഹരിത സംസ്ഥാന ഭാരവാഹികളുടെ പരാതി വനിത ഇൻസ്പെക്ടർ അന്വേഷിക്കും. ചെമ്മങ്ങാട് ഇൻസ്പെക്ടർ അനിത കുമാരിയാണ് അന്വേഷിക്കുക. പരാതിക്കാരുടെ മൊഴി ഉടൻ രേഖപ്പെടുത്തും.

സംസ്ഥാന വനിത കമീഷന് ഹരിത ഭാരവാഹികൾ നൽകിയ പരാതിയിൽ വെള്ളയിൽ പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. എന്നാൽ, അവിടെ വനിത ഇൻസ്പെക്ടർ ഇല്ലാത്ത സാഹചര്യത്തിലാണ് ചെമ്മങ്ങാട് ഇൻസ്പെക്ടറെ ചുമതല ഏൽപിച്ചത്. പരാതിയിൽ കഴമ്പുണ്ടോ എന്ന അന്വേഷണത്തിന്‍റെ ഭാഗമായി പരാതിക്കാരിൽ നിന്ന് പൊലീസ് നേരത്തെ മൊഴി എടുത്തിരുന്നു. കേസ് രജിസ്റ്റർ ചെയ്ത സാഹചര്യത്തിലാണ് പുതിയ മൊഴിയെടുക്കുക.

എം.എസ്.എഫ് പ്രസിഡൻറ് പി.കെ. നവാസ്, മലപ്പുറം ജില്ലാ പ്രസിഡൻറ് കബീർ മുതുപറമ്പ്, ജനറൽ സെക്രട്ടറി വി.എ വഹാബ് എന്നിവർക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹരിത നേതാക്കൾ മുസ് ലിം ലീഗ് നേതൃത്വത്തിന് പരാതി നൽകിയത്. എന്നാൽ, ലീഗ് നേതൃത്വത്തിന്‍റെ ഭാഗത്തു നിന്ന് നടപടി വൈകിയ സാഹചര്യത്തിലാണ് ഹരിത നേതാക്കൾ സംസ്ഥാന വനിതാ കമീഷനെ സമീപിച്ചത്.

ജൂ​ൺ 22ന് ​എം.​എ​സ്.​എ​ഫ് സം​സ്ഥാ​ന ഓ​ഫി​സാ​യ കോ​ഴി​ക്കോ​ട്ടെ ഹ​ബീ​ബ് സെന്‍റ​റി​ൽ സം​സ്ഥാ​ന ക​മ്മി​റ്റി യോ​ഗം ചേ​ർ​ന്നി​രു​ന്നു. യോ​ഗ​ത്തി​ൽ സം​ഘ​ട​ന സം​ബ​ന്ധി​ച്ച കാ​ര്യ​ങ്ങ​ളി​ൽ ഹ​രി​ത​യു​ടെ അ​ഭി​പ്രാ​യ​മാ​വ​ശ്യ​പ്പെ​ട്ട്​ സം​സാ​രി​ക്ക​വേ, ന​വാ​സ് അ​തി​നെ വി​ശേ​ഷി​പ്പി​ച്ച​ത് 'വേ​ശ്യ​ക്കും വേ​ശ്യ​യു​ടേ​താ​യ ന്യാ​യീ​ക​ര​ണ​മു​ണ്ടാ​കും' എ​ന്നാ​ണ്. ലൈം​ഗി​കചു​വ​യോ​ടെ ചി​ത്രീ​ക​രി​ക്കു​ക​യും ദു​രാ​രോ​പ​ണ​ങ്ങ​ൾ ഉ​ന്ന​യി​ച്ച് മാ​ന​സി​ക​മാ​യും സം​ഘ​ട​നാ​പ​ര​മാ​യും വ്യ​ക്തി​പ​ര​മാ​യും ത​ക​ർ​ക്കാ​ൻ ശ്ര​മി​ക്കു​ക​യു​മാ​ണെ​ന്ന്​ 'ഹ​രി​ത' ഭാ​ര​വാ​ഹി​ക​ൾ ഇ​തി​നെ​തി​രെ പ്ര​തി​ക​രി​ച്ചി​രു​ന്നു.

എം.​എ​സ്.​എ​ഫ് മ​ല​പ്പു​റം ജി​ല്ല ജ​ന​റ​ൽ സെ​ക്ര​ട്ട​റി വി.എ വ​ഹാ​ബ് ഫോ​ൺ മു​ഖേ​ന​യും മ​റ്റും അ​സ​ഭ്യ​വാ​ക്കു​ക​ൾ ഉ​പ​യോ​ഗി​ച്ചാ​ണ് അ​ധി​ക്ഷേ​പി​ച്ച​ത്. ഹ​രി​ത​യു​ടെ നേ​താ​ക്ക​ൾ പ്ര​സ​വി​ക്കാ​ത്ത ഒ​രു ത​രം ഫെ​മി​നി​സ്​​റ്റു​ക​ളാ​ണെ​ന്നും പ്ര​ചാ​ര​ണം ന​ട​ത്തി പൊ​തു​മ​ധ്യ​ത്തി​ൽ അ​പ​മാ​നി​ച്ചു.

പൊ​തു​രം​ഗ​ത്ത് പ്ര​വ​ർ​ത്തി​ക്കു​ന്ന ഭാ​ര​വാ​ഹി​ക​ളെ​യും പ്ര​വ​ർ​ത്ത​ക​രെ​യും സ്വ​ഭാ​വ​ദൂ​ഷ്യ​മു​ള്ള​വ​രും അ​പ​മാ​നി​ത​രു​മാ​ക്കു​ന്ന ന​വാ​സി​നും വ​ഹാ​ബി​നു​മെ​തി​രെ ശ​ക്ത​മാ​യ നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ച്ച് പെ​ൺ​കു​ട്ടി​ക​ളു​ടെ ആ​ത്മാ​ഭി​മാ​ന​ത്തെ സം​ര​ക്ഷി​ക്കാ​ൻ ഇ​ട​പെ​ട​ണ​മെ​ന്നാ​ണ്​ പ​രാ​തി​യി​ൽ അ​ഭ്യ​ർ​ഥി​ച്ചി​രു​ന്ന​ത്.

ജില്ലാ കമ്മിറ്റി യോഗത്തിൽ അധിക്ഷേപിച്ചെന്ന് വ്യക്തമാക്കി കഴിഞ്ഞ ദിവസം ജില്ലാ പ്രസിഡന്‍റ് കബീറിനെതിരെ ഹരിത നേതാവ് ആഷിഖ ഖാനവും രംഗത്തെത്തിയിരുന്നു.

Tags:    
News Summary - The complaint against the MSF leaders will be investigated by the Women Inspector

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.