കോൺഗ്രസ് ഹൈകമാൻഡ് ഇട​പെട്ടു; കെ. സുധാകരനോട് വിശദീകരണം തേടി

തിരുവനന്തപുരം: ആർ.എസ്.എസിന് അനുകൂലമായി സംസാരിച്ച കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരനോട് കോൺഗ്രസ് ഹൈക്കമാൻഡ് വിശദീകരണം തേടി. കേരളത്തിൽ നിന്നുള്ള ഒരു കൂട്ടം എം.പിമാരുടെ പരാതിയെ തുടർന്ന് കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെ​ക്രട്ടറി താരീഖ് അൻവർ സുധാകരനെ നേരിൽ വിളിച്ചാണ് വിശദീകരണം തേടിയത്.

തനിക്ക് നാക്കുപിഴ സംഭവിച്ചതാണെന്ന് സുധാകരൻ വിശദീകരണം നൽകിയെന്ന് താരീഖ് അൻവർ ഡൽഹിയിൽ മാധ്യമങ്ങ​ളോട് പറഞ്ഞു. കെ.പി.സി.സി പ്രസിഡന്റ് സുധാകരനോട് താൻ വിഷയം സംസാരിച്ചുവെന്ന് താരീഖ് അൻവർ പറഞ്ഞു. ഇതിനകം ക്ഷമാപണം നടത്തിയെന്നാണ് സുധാകരൻ പറഞ്ഞത്. തന്റെ നിലപാട് അദ്ദേഹം വ്യക്തമാക്കി.

സംഭവിച്ചത് നാക്കുപിഴയാണെന്നും അതിൽ കൂടുതലൊന്നുമില്ലെന്നുമാണ് അദ്ദേഹം തന്നോട് പറഞ്ഞത്. സുധാകരൻ ഇക്കാര്യത്തിൽ വ്യക്തത വരുത്തിയ സാഹചര്യത്തിൽ കോൺഗ്രസ് ദേശീയ നേതൃത്വത്തിന്റെ ഭാഗത്ത് നിന്ന് ഒരു പ്രസ്താവന ആവശ്യമുണ്ടെന്ന് തോന്നുന്നില്ലെന്നും താരീഖ് അൻവർ പറഞ്ഞു.

എം.പിമാർക്ക് പുറമെ പ്രതിപക്ഷ നേതാവ് വി.ഡി സതീശനും എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി ​വേണുഗോപാലും കെ. മുരളീധരനും മുസ്‍ലിം ലീഗ് നേതാക്കളും പരസ്യമായി തള്ളിപ്പറയുകയും ഹൈകമാൻഡ് ഇട​പെടുകയും ചെയ്തതോടെ വിവാദത്തിൽ കെ. സുധാകരൻ ഒറ്റപ്പെട്ട നിലായിലായി. കേരളത്തിലെ പ്രധാന ഘടകകക്ഷിയായ മുസ്ലിം ലീഗ് സുധാകരനെതിരെ ശക്തമായ നിലപാടെടുത്തതും കോൺഗ്രസ് ഹൈകമാൻഡ് ഇടപെടലിന് കാരണമായി.

Tags:    
News Summary - The Congress high command sought an explanation from K. Sudhakaran

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.