രാജ്യത്തെ ആദ്യ താളിയോല മ്യൂസിയം തലസ്ഥാനത്ത്

തി​രു​വ​ന​ന്ത​പു​രം: ഒ​രു കോ​ടി​യി​ൽ​പ​രം താ​ളി​യോ​ല ശേ​ഖ​ര​വു​മാ​യി രാ​ജ്യ​ത്തെ ആ​ദ്യ താ​ളി​യോ​ല രേ​ഖാ മ്യൂ​സി​യം ത​ല​സ്ഥാ​ന​ന​ഗ​രി​യി​ൽ ഒ​രു​ങ്ങു​ന്നു. സം​സ്ഥാ​ന ആ​ർ​ക്കൈ​വ്സ് വ​കു​പ്പി​ന്​ കീ​ഴി​ലെ സെ​ൻ​ട്ര​ൽ ആ​ർ​ക്കൈ​വ്സി​ൽ സ​ജ്ജ​മാ​ക്കു​ന്ന മ്യൂ​സി​യ​ത്തി​െൻറ ഉ​ദ്ഘാ​ട​നം പു​രാ​രേ​ഖ​മ​ന്ത്രി രാ​മ​ച​ന്ദ്ര​ൻ ക​ട​ന്ന​പ്പ​ള്ളി ഓ​ൺ​ലൈ​നാ​യി നി​ർ​വ​ഹി​ച്ചു.

ച​രി​ത്ര​ത്തി​െൻറ വ​സ്തു​നി​ഷ്ഠ​മാ​യ നേ​ർ​സാ​ക്ഷ്യ​മാ​ണ് താ​ളി​യോ​ല​ക​ളെ​ന്ന്​ മ​ന്ത്രി പ​റ​ഞ്ഞു. ച​രി​ത്ര​ത്തെ ത​മ​സ്‌​ക​രി​ക്കു​ന്ന വ​ർ​ത്ത​മാ​ന​കാ​ല​ത്ത് താ​ളി​യോ​ല​ക​ൾ ച​രി​ത്ര​ത്തെ സം​ര​ക്ഷി​ക്കു​ന്ന​വ​യാ​ണ്. ക്ഷേ​ത്ര​പ്ര​വേ​ശ​നം, അ​യി​ത്തോ​ച്ഛാ​ട​നം തു​ട​ങ്ങി​യ ന​വോ​ത്ഥാ​ന സ​മ​ര​ങ്ങ​ളു​ടെ നാ​ൾ​വ​ഴി​ക​ളെ അ​ട​യാ​ള​പ്പെ​ടു​ത്തും വി​ധ​ത്തി​ലാ​കും മ്യൂ​സി​യം ഒ​രു​ക്കു​ക​യെ​ന്ന് അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

നാ​ല് കോ​ടി രൂ​പ​യാ​ണ് മ്യൂ​സി​യം നി​ർ​മാ​ണ​ച്ചെ​ല​വ്. സ​ർ​ക്കാ​ർ നോ​ഡ​ൽ ഏ​ജ​ൻ​സി​യാ​യ കേ​ര​ള മ്യൂ​സി​യ​മാ​ണ് ചു​മ​ത​ല ഏ​റ്റെ​ടു​ത്തി​രി​ക്കു​ന്ന​ത്. ഒ​രു കോ​ടി​യി​ൽ​പ​രം താ​ളി​യോ​ല​ക​ളാ​ണ് ആ​ർ​ക്കൈ​വ്സ് വ​കു​പ്പി​െൻറ ശേ​ഖ​ര​ത്തി​ലു​ള്ള​ത്. വേ​ണാ​ട്, തി​രു​വി​താം​കൂ​ർ, കൊ​ച്ചി, മ​ല​ബാ​ർ എ​ന്നി​വ​യു​ടെ ച​രി​ത്ര​മ​ട​ങ്ങി​യ രേ​ഖ​ക​ളി​ൽ ഒ​റ്റ ഓ​ല​ക​ളും താ​ളി​യോ​ല ഗ്ര​ന്ഥ​ങ്ങ​ളും ചു​രു​ണ​ക​ളും ഉ​ൾ​പ്പെ​ടു​ന്നു.

ശ്രീ​പ​ത്മ​നാ​ഭ സ്വാ​മി ക്ഷേ​ത്ര​ത്തി​ലെ സ്വ​ത്തു​വി​വ​ര​ങ്ങ​ള​ട​ങ്ങി​യ മ​തി​ല​കം രേ​ഖ​ക​ൾ, തു​റ​മു​ഖ​ത്തി​ലെ ചു​ങ്ക​പ്പി​രി​വ് സം​ബ​ന്ധി​ച്ച തു​റ​മു​ഖം രേ​ഖ​ക​ൾ, തി​രു​വി​താ​കൂ​ർ ഹൈ​കോ​ട​തി, നെ​യ്യാ​റ്റി​ൻ​ക​ര മു​നി​സി​ഫ് കോ​ട​തി എ​ന്നി​വി​ട​ങ്ങ​ളി​ലെ രേ​ഖ​ക​ൾ, ഹ​ജൂ​ർ ഒ​ഴു​ക് എ​ന്ന പേ​രി​ലെ ഭൂ​രേ​ഖ​ക​ൾ എ​ന്നി​വ താ​ളി​യോ​ല​ക​ളി​ലും തി​രു​വി​താം​കൂ​ർ ഗ​സ​റ്റ്, സെ​റ്റി​ൽ​മെൻറ്​ എ​ന്നി​വ​യു​ടെ പു​സ്ത​ക​രൂ​പ​ത്തി​ലു​ള്ള ശേ​ഖ​ര​ങ്ങ​ളു​മാ​ണ് ആ​ർ​ക്കൈ​വ്സി​ലു​ള്ള​ത്. ഇ​തു​വ​രെ​യും റീ​സ​ർ​വേ ന​ട​ക്കാ​ത്ത പ്ര​ദേ​ശ​ങ്ങ​ളു​ടെ​യെ​ല്ലാം ആ​ധാ​ര​രേ​ഖ​ക​ളും ഇ​തി​ൽ ഉ​ൾ​പ്പെ​ടു​ന്നു. താ​ളി​യോ​ല​ക​ൾ പു​ൽ​ത്തൈ​ലം പു​ര​ട്ടി കേ​ടു​വ​രാ​തെ സൂ​ക്ഷി​ച്ചി​ട്ടു​ണ്ട്.

ഫോ​ർ​ട്ടി​ലെ ആ​ർ​ക്കൈ​വ്സ് അ​ങ്ക​ണ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ഭാ​ഷാ ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ട് ഡ​യ​റ​ക്ട​ർ പ്ര​ഫ.​വി. കാ​ർ​ത്തി​കേ​യ​ൻ നാ​യ​ർ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. അ​ഡീ​ഷ​ന​ൽ ചീ​ഫ് സെ​ക്ര​ട്ട​റി ഡോ. ​വി. വേ​ണു, ശ്രീ​ക​ണ്ഠേ​ശ്വ​രം വാ​ർ​ഡ് കൗ​ൺ​സി​ല​ർ പി. ​രാ​ജേ​ന്ദ്ര​ൻ നാ​യ​ർ, പു​രാ​വ​സ്തു വ​കു​പ്പ് ഡ​യ​റ​ക്ട​ർ ഇ. ​ദി​നേ​ശ​ൻ, കേ​ര​ളം മ്യൂ​സി​യം ഡ​യ​റ​ക്ട​ർ ആ​ർ. ച​ന്ദ്ര​ൻ​പി​ള്ള, ആ​ർ​ക്കൈ​വ്സ് വ​കു​പ്പ് ഡ​യ​റ​ക്ട​ർ ജെ. ​ര​ജി​കു​മാ​ർ, ക​ണ്ട​ൻ​റ്​ ക്രി​യേ​ഷ​ൻ ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ഡോ.​ബി. ശോ​ഭ​ന​ൻ, ആ​ർ​ക്കൈ​വ്സ് വ​കു​പ്പ് അ​സി​സ്​​റ്റ​ൻ​റ്​ ഡ​യ​റ​ക്ട​ർ പി. ​ബി​ജു എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.

Tags:    
News Summary - The country's first Palm-leaf manuscript Museum in trivandrum

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.