തിരുവനന്തപുരം: വൈകല്യങ്ങളോടെ ജനിച്ച കുട്ടിക്കും മാതാപിതാക്കൾക്കും പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രി 82 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് സംസ്ഥാന ഉപഭോക്തൃ തർക്ക പരിഹാര കമീഷൻ ഉത്തരവ്.
2015 ജനുവരി 10ന് സിസേറിയനിലൂടെ ജനിച്ച കുഞ്ഞിന് കൈകാലുകളും ഇടുപ്പും ഇല്ലായിരുന്നു. നാലാമത്തെയോ അഞ്ചാമത്തെയോ മാസങ്ങളിൽ ശരിയായ അനോമലി സ്കാൻ നടന്നില്ലെന്നാണ് ദമ്പതികളുടെ ആരോപണം. ആശുപത്രി അധികൃതരോടും ഡോക്ടർമാരോടും കുട്ടിക്ക് 30 ലക്ഷവും പരാതിക്കാർക്ക് 20 ലക്ഷവും നൽകണമെന്നാണ് ഉത്തരവ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.