പാലക്കാട്: നഗരത്തിൽ പട്ടിക്കര ബൈപാസിൽ മാലിന്യക്കൂനകളിൽ അലഞ്ഞുനടന്നിരുന്ന പശുവിന്റെ വായയിൽ സ്ഫോടക വസ്തു പൊട്ടി ഗുരുതര പരിക്ക്. വ്യാഴാഴ്ച വൈകീട്ട് നാലിനാണ് സംഭവം. വടക്കന്തറ പ്രാണൻകുളം മനോജിന്റെ വീട്ടിലെ പശുവിനാണ് പരിക്കേറ്റത്.
ചികിത്സക്കായി മൃഗാശുപത്രിയിലേക്ക് മാറ്റി. മാലിന്യനിക്ഷേപം വ്യാപകമായ പട്ടിക്കര ബൈപാസിൽ കന്നുകാലികൾ അലഞ്ഞ് തിരിയുന്നത് പതിവാണ്. ഇത്തരത്തിൽ മാലിന്യക്കൂനയിൽ ഭക്ഷണം തിരയുന്നതിനിടെയാണ് പൊട്ടിത്തെറിയുണ്ടായതെന്നാണ് കരുതുന്നത്.
വായ പൂർണമായി തകർന്നു. നോർത്ത് പൊലീസ് സ്ഥലത്ത് പരിശോധന നടത്തി. പന്നിപ്പടക്കമാണോ പൊട്ടിയതെന്ന് പൊലീസ് പരിശോധിക്കുന്നുണ്ട്. പൊലീസ് കേസെടുത്തു. പരിശോധനയിൽ നിരവധി ഇലക്ട്രോണിക് സാധനങ്ങൾ പ്രദേശത്ത് നിന്ന് ലഭിച്ചു. മാലിന്യത്തിനിടയിലുള്ള പന്നികളെ പിടികൂടാൻ പടക്കം വെച്ചതാണോയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.