മുളക്കുഴ കണ്ണുവേലികാവ് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ പശ്ചിമ ബംഗാൾ സ്വദേശികളായ രാകേഷ്- ഷഷ്ട്ടി ദമ്പതികളുടെ മകൾ ജമാ പ്രായാണിക് ആദ്യക്ഷരം കുറിക്കുന്നു

പശ്ചിമ ബംഗാൾ സ്വദേശികളായ ദമ്പതികളുടെ മകൾ മലയാളത്തിൽ ആദ്യാക്ഷരം കുറിച്ചു

ചെങ്ങന്നൂർ: പശ്ചിമ ബംഗാൾ സ്വദേശികളായ ദമ്പതികളുടെ മകൾ മലയാളത്തിൽ ആദ്യക്ഷരം കുറിച്ചു. രാകേഷ്-ഷഷ്ട്ടി എന്നിവരുടെ മകളായ ജമാ പ്രായാണിക് ആണ് മറ്റു കുരുന്നുകളോടൊപ്പം അക്ഷരലോകത്തേക്ക്  പിച്ചവെച്ചത്. മുളക്കുഴ പിരളശേരി കണ്ണുവേലികാവ് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ നടന്ന വിദ്യാരംഭ ചടങ്ങിൽ മേൽശാന്തി റെജികുമാർ കുരുന്നിന് ആദ്യാക്ഷരം പകർന്നു.

ക്ഷേത്ര കമ്മിറ്റി പ്രസിഡൻ്റ് ഇ.ടി.അജയഘോഷ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. സെക്രട്ടറി എം.സുരേഷ് ജാമയ്ക്ക് മധുരം നൽകി. ദക്ഷിണ ദിനാജ്പൂർ ജില്ലയിലെ ഫുൽബാരി സ്വദേശികളായ രാകേഷും ഷഷ്ടിയും കേരളത്തിലെത്തിയിട്ട് മൂന്നു വർഷമായി. ഇരുവരും മുളക്കുഴ പെരിങ്ങാലയിൽ വീട്ടു ജോലി ചെയ്തു വരികയാണ്. ഇവരുടെ ബംഗാൾ സ്വദേശികളായ സുഹൃത്തുക്കളും ചടങ്ങിൽ പങ്കെടുത്തു.

Tags:    
News Summary - The daughter of a couple hailing from West Bengal wrote her initials in Malayalam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.