ചെറുതോണി: ചികിത്സയിൽ കഴിഞ്ഞ മണിയാറന്‍കുടി പറമ്പുള്ളിയിൽ തങ്കമ്മയുടെ (80) മരണം കൊലപാതകമെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് മകൻ സജീവിനെ (37) ഇടുക്കി പൊലീസ് അറസ്റ്റ് ചെയ്തു. ജൂലൈ 30നാണ് പരിക്കേറ്റ നിലയിൽ തങ്കമ്മയെ ഇടുക്കി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചത്.
ഡോക്ടര്‍മാര്‍ക്ക് തങ്കമ്മയുടെ മുഖത്തുണ്ടായ മുറിവിൽ സംശയം തോന്നുകയും വിദഗ്ധ ചികിത്സക്ക് കോട്ടയത്തേക്ക് അയക്കുകയും ചെയ്തു. വീണ്ടും ഇടുക്കി മെഡിക്കൽ കോളജിലേക്ക് കൊണ്ടുവന്നു. അവിടെ ചികിത്സയിലിരിക്കെ കഴിഞ്ഞ ഏഴിനാണ് മരിക്കുന്നത്. ഇടുക്കി മെഡിക്കൽ കോളജിൽ നടത്തിയ പോസ്റ്റ്മോര്‍ട്ടത്തിൽ മരണകാരണം തലക്കേറ്റ ക്ഷതമാണെന്ന് കണ്ടെത്തുകയായിരുന്നു.
പോസ്റ്റ്മോര്‍ട്ടം ചെയ്ത ഡോക്ടർ സംശയം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് സജീവനെ അറസ്റ്റ് ചെയ്ത്. ചോദ്യം ചെയ്യലിൽ തങ്കമ്മയെ മകൻ സജീവ് ഗ്ലാസ് ഉപയോഗിച്ച് തലക്കടിച്ചതിനെ തുടർന്ന് കട്ടിലില്‍നിന്ന് വീഴുകയും തല കട്ടിലിൽ ഇടിപ്പിക്കുകയുമായിരുന്നുവെന്ന് സമ്മതിച്ചു.
പിറ്റേദിവസം നാട്ടുകാരുടെ സഹായത്തോടെ സജീവ് തങ്കമ്മയെ ഇടുക്കി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. 80 വയസ്സുള്ള കിടപ്പുരോഗിയായ തങ്കമ്മയെ സജീവ് തന്നെയാണ് ശുശ്രൂഷിച്ചിരുന്നത്. ഇവർ മാത്രമാണ് വീട്ടിൽ താമസിച്ചിരുന്നത്. പ്രതിയെ മണിയറന്കുടിയിലെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.