തൃശൂർ: കോവിഡ് നിയന്ത്രണം കാരണം വിദേശത്തുനിന്ന് പോളി കാർബണേറ്റ് പ്രിൻറിങ് മെഷീൻ ഇറക്കുമതി നടക്കാത്തതിനാൽ മോട്ടോർ വാഹന വകുപ്പിെൻറ േപാളി കാർബണേറ്റ് പ്ലാസ്റ്റിക് ഉപയോഗിച്ചുള്ള ആധുനിക ഹൈടെക് കാർഡ് പദ്ധതി നീളുന്നു. പദ്ധതി ഏറ്റെടുത്ത് ആറു മാസം പിന്നിട്ടിട്ടും കേരള ബുക്സ് ആൻഡ് പബ്ലിഷിങ് സൊസൈറ്റിക്ക് (കെ.ബി.പി.എസ്) കാര്യമായ പ്രവർത്തനങ്ങൾ നടത്താനായിട്ടില്ല.
അതേസമയം, പ്രവൃത്തി പൂർത്തീകരിക്കാനും അതിനായില്ലെങ്കിൽ കാരണം ബോധിപ്പിക്കാനും കെ.ബി.പി.എസിനോട് മോട്ടോർ വാഹന വകുപ്പ് നിർദേശിച്ചു.ഡ്രൈവിങ് ലൈസൻസ്, ആർ.സി എന്നിവ ക്യൂ.ആർ കോഡും ഹോളോഗ്രാമും സഹിതമുള്ള പോളി കാർബണേറ്റ് പ്ലാസ്റ്റിക് കാർഡായി നൽകാനുള്ള പദ്ധതിയാണ് എങ്ങുമെത്താത്തത്. ഇതിനായി 2019 ജൂലൈയിൽ ആദ്യം ടെൻഡർ ക്ഷണിച്ചെങ്കിലും പിന്നീട് ഒരു കാർഡിന് 76 രൂപ നിരക്കിൽ കെ.ബി.പി.എസിന് കരാർ നൽകുകയായിരുന്നു.
എന്നാൽ, പോളി കാർബണേറ്റ് കാർഡ് മുമ്പ് അച്ചടിച്ചിട്ടില്ലാത്ത കെ.ബി.പി.എസ് കരാർ റീടെൻഡർ ചെയ്തു.പോളി കാർബണേറ്റ് ഷീറ്റുകളുൾപ്പെടെ നാലു ടെൻഡറുകളാണ് ക്ഷണിച്ചത്. ഇതുപയോഗിച്ച് ലക്ഷണക്കണക്കിന് വാഹന ഉടമകളുടെ വിവരങ്ങളടങ്ങിയ കാർഡ് അതിസുരക്ഷയിൽ കെ.ബി.പി.എസിനുള്ളിൽ വെച്ച് അച്ചടിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.
ഹൈടെക് കാർഡ് അച്ചടിക്കാൻ വിദേശത്തുനിന്ന് യന്ത്രം വാടകക്ക് ഇറക്കുമതി ചെയ്യാമെന്നായിരുന്നു കണക്കുകൂട്ടൽ. ഇതിന് കോവിഡ് തിരിച്ചടിയായതായി അധികൃതർ വ്യക്തമാക്കി. യന്ത്രം എത്തിച്ച് അച്ചടിക്കുന്ന നടപടി മാത്രമേ ബാക്കിയുള്ളൂവെന്നും അതിനായി കമ്പനികളുമായി ബന്ധപ്പെട്ടുവരുകയാണെന്നും കെ.ബി.പി.എസ്. ചെയർമാൻ ഡോ. സൂര്യ തങ്കപ്പൻ 'മാധ്യമ'ത്തോട് പറഞ്ഞു. ഈ മാസം തന്നെ പൂർത്തീകരിക്കാമെന്ന് പ്രതീക്ഷിക്കുന്നതായി അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.