കൊച്ചി: ബ്രഹ്മപുരം മാലിന്യ പ്ലാന്‍റിലെ തീ ഇന്നത്തോടെ പൂര്‍ണമായും അണക്കാനാകുമെന്ന് ജില്ലാ ഭരണകൂടം. വ്യാഴാഴ്ച രാത്രിയിലും തുടര്‍ന്ന പ്രവര്‍ത്തനങ്ങൾ കലക്ടറുടെ നേതൃത്വത്തിൽ ഇന്ന് വിലയിരുത്തും. തീ അണഞ്ഞാലും നഗരത്തിലെ പുക നിയന്ത്രിക്കാനാകുമോയെന്ന ആശങ്ക നിലനിൽക്കുന്നുണ്ട്. വിഷയം ഹൈകോടതി ഇന്ന് വീണ്ടും പരിഗണിക്കും.
തീപിടിത്തവും പുകയും തുടരുന്നത് ഒരാഴ്ച പിന്നിട്ടിരിക്കുകയാണ്. വിവിധ സേനകളുടെ നേതൃത്വത്തിൽ നടത്തിയ പ്രവര്‍ത്തനങ്ങൾ പുലര്‍ച്ചയിലും തുടര്‍ന്നിരുന്നു. ഏകോപനം ശക്തിപ്പെടുത്തി പ്രവര്‍ത്തനങ്ങൾക്ക് വേഗം പകരുകയാണ് പുതിയ കലക്ടറുടെ പ്രധാന ദൗത്യം. തീ അണക്കാനാകുമെന്ന് പറയുമ്പോഴും ആശങ്ക നഗരത്തിൽ തുടരുന്ന പുകയാണ്. സമീപ ജില്ലകളിലേക്കും പടര്‍ന്ന പുക ആരോഗ്യപ്രശ്നം ഉണ്ടാക്കുമെന്നതാണ് അലട്ടുന്ന പ്രശ്നം. ജില്ലാ കലക്ടര്‍, കോര്‍പറേഷൻ സെക്രട്ടറി അടക്കമുള്ളവരെ കോടതി വിളിച്ചു വരുത്തിയിരുന്നു. അതിന്റെ തുടര്‍ച്ചയെന്നോണം ഇന്നത്തെ കോടതി ഇടപെടലും നിര്‍ണായകമാകും. പുക ഗുരുതര ആരോഗ്യ പ്രശ്നങ്ങൾക്കും വഴിവെക്കുമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.