തിരുവനന്തപുരം: സംസ്ഥാന ഭരണത്തിന് ആത്മവിശ്വാസം നൽകുന്നതാകും തദ്ദേശ തെരഞ്ഞെടുപ്പ് ഫലമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന എ. വിജയരാഘവൻ. സർക്കാറിെൻറ വിലയിരുത്തലാകുമോയെന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
കോടിയേരിയുടെ ആരോഗ്യ വിഷയത്തിലെ പ്രയാസം എല്ലാവർക്കുമറിയാം. ആ നിലക്ക് ദൈനംദിന ക്രമീകരണമാണ് ഏർപ്പെടുത്തിയത്. മറ്റ് മാനം ഇതിന് നൽകേണ്ട. ഇടത് കൺവീനർ വിഷയത്തിൽ കുറച്ചുകൂടി ക്ഷമയോടെ കാത്തിരിക്കണമെന്നും അദ്ദേഹം വാർത്തസമ്മേളനത്തിൽ പറഞ്ഞു.
കുറ്റം തെളിഞ്ഞപ്പോഴാണ് രണ്ട് യു.ഡി.എഫ് എം.എൽ.എമാർ അറസ്റ്റിലായത്. സ്വർണക്കടത്ത് കേസിൽ പുറത്തുവന്ന സംഭാഷണം അറസ്റ്റിലായ വനിതയുടേതാണോയെന്ന് പരിശോധിക്കെട്ടയെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.