കെ സ്മാർട്ടിൽ ആദ്യ സർട്ടിഫിക്കറ്റ് കൈമാറി

കെ സ്മാർട്ടിൽ ആദ്യ സർട്ടിഫിക്കറ്റ് കൈമാറികൊച്ചി: ന​ഗരസഭകളിൽ രേഖകൾ ഓൺലൈനായി ലഭിക്കുന്നതിന് സംസ്ഥാന സർക്കാർ ആരംഭിച്ച കെ സ്മാർട്ട് പദ്ധതി പ്രകാരം ആദ്യ സർട്ടിഫിക്കറ്റ് കൈമാറി. പുതുവര്‍ഷത്തിലാണ് മുഖ്യമന്ത്രി പദ്ധതി ഉദ്ഘാടനം ചെയ്തത്. ഡിസംബര്‍ 26 ന് ജനിച്ച കുട്ടിയുടെ ജനന സര്‍ട്ടിഫിക്കറ്റാണ് കെ-സ്മാര്‍ട്ട് വഴി രജിസ്റ്റര്‍ ചെയ്ത് കൊച്ചി നഗരസഭ സെക്രട്ടറി കുട്ടിയുടെ പിതാവിന് കൈമാറിയത്.

10 ദിവസത്തിനുള്ളിലാണ് സർട്ടിഫിക്കറ്റ് ലഭിച്ചത്. താര റേച്ചൽ പോളിൻ്റെയും റെനോ ജോർജ് ജോണിൻ്റെയും മകൻ യിസഹാക് റെനോ ജോണിൻ്റെ ജനന സർട്ടിഫിക്കറ്റ് കോർപറേഷൻ സെക്രട്ടറി ചെൽസാസിനി കുട്ടിയുടെ പിതാവ് റെനോ ജോർജ് ജോണിന് കൈമാറി.

തദ്ദേശ സ്വയംഭരണ നിർവഹണം പരമാവധി വേഗത്തിലും ഫലപ്രദമായും രേഖകൾ നൽകുകയാണ് പദ്ധതിയുടെ ലക്ഷ്യം. ആപ്ലിക്കേഷന്‍ വഴി, ജനന-മരണ-വിവാഹ രജിസ്ട്രേഷന്‍ മുതല്‍ സംരംഭങ്ങള്‍ക്കുള്ള ലൈസന്‍സ്, കെട്ടിട നിർമാണ അനുമതി തുടങ്ങി നിരവധി സേവനങ്ങള്‍ വേഗത്തിൽ ലഭ്യമാകും.

Tags:    
News Summary - The first certificate was handed over at K Smart

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.