തിരുവനന്തപുരം ഉദയ് പാലസിൽ മുഖ്യമന്ത്രി പിണറായി വിജയനൻ യുവാക്കളുമായി നടത്തിയ മുഖാമുഖം പരിപാടിയിൽ

നടനും സംവിധായകനുമായ ബേസിൽ ജോസഫ് സംസാരിക്കുന്നു. മന്ത്രി സജി ചെറിയാൻ, അനശ്വര രാജൻ,

അർജുൻ അശോകൻ, പി.യു.ചിത്ര, അബിൻ ജോസഫ്​ തുടങ്ങിയവർ സമീപം

യുവാക്കളുടെ വിദേശയൊഴുക്ക്​ ബ്രെയിൻ ഡ്രെയിനല്ല, കഴിവുകളുടെ ദൃഷ്ടാന്തം -മുഖ്യമന്ത്രി

തി​രു​വ​ന​ന്ത​പു​രം: യു​വാ​ക്ക​ൾ തൊ​ഴി​ൽ തേ​ടി വി​ദേ​ശ​ത്തേ​ക്ക്​ പോ​കു​ന്ന​തി​നെ കേ​വ​ലം ബ്രെ​യി​ൻ ഡ്രെ​യി​നാ​യി ചു​രു​ക്കി​ക്കാ​ണേ​ണ്ട​തി​ല്ലെ​ന്നും കേ​ര​ള​ത്തി​ന്റെ സാ​മൂ​ഹി​ക​മൂ​ല​ധ​ന​ത്തെ ലോ​ക​ത്താ​കെ വി​ന്യ​സി​ക്കു​ന്ന പ്ര​ക്രി​യ​യാ​യി ഇ​തി​നെ കാ​ണാ​ൻ ക​ഴി​യു​മെ​ന്നും മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. ന​വ​കേ​ര​ള സ​ദ​സ്സി​ന്റെ തു​ട​ർ​ച്ച​യാ​യി സം​സ്ഥാ​ന​ത്തെ യു​വ​ജ​ന​ങ്ങ​ളു​മാ​യി ന​ട​ത്തി​യ മു​ഖാ​മു​ഖം പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

തൊ​ഴി​ലു​ക​ൾ ഇ​ല്ലാ​ത്ത​തോ മാ​ന്യ​മാ​യി തൊ​ഴി​ൽ ചെ​യ്യാ​നു​ള്ള സാ​ഹ​ച​ര്യ​മി​ല്ലാ​ത്ത​തോ ആ​യ സ്ഥ​ല​മാ​ണ് കേ​ര​ള​മെ​ന്ന് പ​ല​രും പ്ര​ച​രി​പ്പി​ക്കാ​ൻ ശ്ര​മി​ക്കു​ന്നു​ണ്ടെ​ന്ന് മു​ഖ്യ​മ​ന്ത്രി ചൂ​ണ്ടി​ക്കാ​ട്ടി. യു​വാ​ക്ക​ൾ വി​ദേ​ശ​ത്തേ​ക്ക് പോ​കു​ന്ന​ത് ഇ​തു​കൊ​ണ്ടാ​ണെ​ന്ന് അ​ത്ത​ര​ക്കാ​ർ ആ​ക്ഷേ​പി​ക്കാ​റു​ണ്ട്.

ന​മ്മു​ടെ യു​വാ​ക്ക​ൾ ത​ങ്ങ​ളു​ടെ ശേ​ഷി​ക​ൾ​ക്ക​നു​സൃ​ത​മാ​യ തൊ​ഴി​ലു​ക​ൾ തേ​ടി ലോ​ക​ത്തി​ന്റെ പ​ല ഭാ​ഗ​ങ്ങ​ളി​ലേ​ക്കും പോ​കാ​റു​ണ്ടെ​ന്ന​ത് വ​സ്തു​ത​യാ​ണ്. കു​ടി​യേ​റ്റ​ത്തി​ന്റെ ഒ​രു നൂ​റ്റാ​ണ്ടി​ല​ധി​കം നീ​ളു​ന്ന ച​രി​ത്രം ത​ന്നെ കേ​ര​ള​ത്തി​നു​ണ്ട്. ഏ​ത്​ നൂ​ത​ന മേ​ഖ​ല​യി​ലും ലോ​ക​ത്താ​കെ ഇ​ന്ന്​ മ​ല​യാ​ളി​ക​ളു​ള്ള​ത് ന​മ്മ​ൾ ആ ​മേ​ഖ​ല​ക​ളി​ലെ​ല്ലാം മി​ക​ച്ച ശേ​ഷി​ക​ൾ കൈ​വ​രി​ച്ച​തു​കൊ​ണ്ടാ​ണ്. അ​തു​കൊ​ണ്ട്​ കേ​ര​ളീ​യ​രു​ടെ പ്ര​വാ​സം ന​മ്മ​ൾ ആ​ർ​ജി​ച്ച ക​ഴി​വു​ക​ളു​ടെ​യും ശേ​ഷി​ക​ളു​ടെ​യും ദൃ​ഷ്ടാ​ന്ത​മാ​ണ്.

ചെ​റു​പ്പ​ക്കാ​ർ വി​ദേ​ശ​ത്ത് പോ​കു​മ്പോ​ൾ അ​വ​ർ​ക്കു​വേ​ണ്ട സൗ​ക​ര്യ​ങ്ങ​ൾ സം​സ്ഥാ​ന സ​ർ​ക്കാ​ർ ഒ​രു​ക്കു​ന്നു​ണ്ട്. സ്വ​കാ​ര്യ ഏ​ജ​ൻ​സി​ക​ളു​ടെ ത​ട്ടി​പ്പു​ക​ളി​ൽ നി​ന്ന് തൊ​ഴി​ല​ന്വേ​ഷ​ക​രെ മോ​ചി​പ്പി​ച്ചു​കൊ​ണ്ടാ​ണ് ഒ​ഡെ​പെ​ക് എ​ന്ന സം​വി​ധാ​നം ന​ട​പ്പാ​ക്കി​യി​ട്ടു​ള്ള​ത്. നാ​ലു​വ​ർ​ഷം കൊ​ണ്ട് 1625 പേ​രെ​യാ​ണ് ഒ​ഡെ​പെ​ക്കി​ലൂ​ടെ റി​ക്രൂ​ട്ട് ചെ​യ്ത​തെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

Tags:    
News Summary - The flow of youth abroad is not a brain drain

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.