അരിക്കൊമ്പന്‍റെ വലതു കണ്ണിന് ഭാഗികമായി കാഴ്‌ചയില്ലെന്ന് വനംവകുപ്പ്​

കൊച്ചി: അരിക്കൊമ്പന്‍റെ വലതു കണ്ണിന് ഭാഗികമായി കാഴ്‌ചയില്ലെന്ന് വനംവകുപ്പിന്‍റെ റിപ്പോർട്ട്​. അരിക്കൊമ്പൻ എന്ന കാട്ടാനയെ ഇടുക്കി ചിന്നക്കനാൽ വനമേഖലയിൽനിന്ന്​ പിടികൂടുമ്പോൾ രണ്ടു ദിവസത്തോളം പഴക്കമുള്ള മുറിവ് തുമ്പിക്കൈയുടെ മുൻവശത്ത് താഴെയായി കണ്ടെത്തിയിരുന്നു. ഏറ്റുമുട്ടലിലേറ്റ പരിക്കിന്‍റെ ലക്ഷണമുള്ളതിനാൽ ചികിത്സ നൽകിയാണ് കാട്ടിലേക്ക് വിട്ടതെന്നും ഹൈറേഞ്ച് സർക്കിൾ ചീഫ് കൺസർവേറ്റർ ഹൈകോടതിയിൽ നൽകിയ റിപ്പോർട്ടിൽ പറയുന്നു. അരിക്കൊമ്പനെ ചിന്നക്കനാലിൽനിന്ന് പിടികൂടി പെരിയാർ കടുവ സങ്കേതത്തിലേക്ക് മാറ്റിയ നടപടികൾ വ്യക്തമാക്കി സമർപ്പിച്ച റിപ്പോർട്ടിലാണ് ഈ വിവരം.

പെരിയാർ കടുവ സങ്കേതത്തിൽ കോക്കാറ കവാടത്തിൽനിന്ന് 18 കിലോമീറ്റർ അകത്തേക്ക് മാറി ഉൾവനത്തിലാണ് ഇറക്കിവിട്ടത്. മയക്കത്തിൽനിന്ന് ഉണർത്താൻ മരുന്നു നൽകിയശേഷം മേയ് 30ന് പുലർച്ച 5.10നാണ് മയക്കം വിട്ടുണർന്നത്. തുടർന്ന് 5.15ന് അതിവേഗം ഉൾക്കാട്ടിലേക്ക് പോയി. ഉൾക്കാട്ടിൽനിന്ന് തമിഴ്‌നാട് അതിർത്തിയിലേക്ക് നീങ്ങിയ അരിക്കൊമ്പൻ പിന്നീട് തിരിച്ചുവന്നു. റേഡിയോ കോളറിന്‍റെ സഹായത്തോടെ നിരീക്ഷിക്കുന്നുണ്ടെന്നും വനംവകുപ്പ് അധികൃതർ വ്യക്​തമാക്കി.

അരിക്കൊമ്പൻ ഏറെദൂരം സഞ്ചരിക്കുന്ന സാഹചര്യമുള്ളതിനാൽ ചിന്നക്കനാൽ മേഖലയിലേക്ക് മടങ്ങിയെത്തുന്നത്​ തടയണമെന്ന് കോടതി വാക്കാൽ നിർദേശിച്ചുള

Tags:    
News Summary - The forest department says that Arikombab's right eye is partially blind

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.