തൊടുപുഴ: ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സംസ്ഥാനത്തിന്‍റെ വിദ്യാഭ്യാസ മേഖലയെ പ്രതിസന്ധിയിലാക്കുകയാണെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. നാടിന്‍റെ വികസനം തടസപ്പെടുത്തുന്ന ഗവർണർ വിവാദങ്ങൾക്ക് നേതൃത്വം നൽകുകയാണെന്നും മന്ത്രി തൊടുപുഴയിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
പ്രതിപക്ഷത്തേക്കാൾ ശക്തമായി ഇപ്പോൾ സർക്കാരിനെ എതിർക്കുന്നത് ഗവർണറാണ്. ഉപയോഗിക്കാൻ പാടില്ലാത്ത ഭാഷയിലാണ് അദ്ദേഹം മുഖ്യമന്ത്രിയെ വിമർശിക്കുന്നത്. ചാൻസലർ സ്ഥാനത്തുനിന്ന് ഗവർണറെ മാറ്റുന്ന കാര്യത്തിൽ സർക്കാർ ഭരണഘടനാപരമായ നടപടികൾ സ്വീകരിക്കും. വിദ്യാഭ്യാസ രംഗത്തെ വിദഗ്ധരെ ചാൻസലറായി നിയമിക്കും. ഇത് സംബന്ധിച്ച ബിൽ അടുത്ത നിയമസഭാ സമ്മേളനത്തിൽ അവതരിപ്പിക്കും. എന്നാൽ, ഇതിനായി പ്രത്യേക സമ്മേളനം വിളിക്കുന്നതിനെക്കുറിച്ച് അലോചിട്ടില്ലെന്നും മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.