കൊണ്ടോട്ടി: അനിവാര്യമായ ജനകീയാവശ്യങ്ങള്‍ക്ക് കാതോര്‍ക്കാനും പരിഹാരം കാണാനും സാധാരണക്കാരില്‍ നിന്ന് സാധാരണക്കാരിലേക്ക് സഞ്ചരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഓര്‍മയാകുമ്പോള്‍ തിരക്കുകളുടെ അടയാളങ്ങളായി ബാക്കി നില്‍ക്കുകയാണ് അദ്ദേഹത്തിന്റെ ലളിതമായ കുറിപ്പുകള്‍.
ഓഫിസ് ഉദ്ഘാടനമായാലും കുടിവെള്ള പദ്ധതി ഉദ്ഘാടനമായാലും തന്റെ തിരക്കേറിയ യാത്രക്കിടയിലും അനിവാര്യമായ സന്ദേശങ്ങള്‍ എഴുതിവെച്ചാണ് അദ്ദേഹം അനന്തതയിലേക്ക് മടങ്ങിയത്.വാര്‍ഡ് തലത്തിലുള്ള റോഡ് ഉദ്ഘാടനമായാലും കുറിപ്പെഴുതിവെക്കാതെ അദ്ദേഹം മടങ്ങിയിരുന്നില്ല. സ്വന്തം കൈയക്ഷരത്തില്‍ തിരക്കുകള്‍ വ്യക്തമാക്കുന്ന വിധത്തിലായാലും കുറിച്ചുവെച്ചിരുന്ന അഭിപ്രായങ്ങള്‍ പുതുതലമുറ രാഷ്ട്രീയത്തിന് ഊര്‍ജം പകരും.
2016 ജുലൈയില്‍ കൊണ്ടോട്ടി എം.എല്‍.എ ടി.വി. ഇബ്രാഹിം ആരംഭിച്ച ഓഫിസിന്റെ ഉദ്ഘാടന ചടങ്ങില്‍ ഉമ്മൻ ചാണ്ടി ഇങ്ങനെ കുറിച്ചു ‘സാധാരണക്കാര്‍ക്കും പ്രത്യേക പരിഗണനയര്‍ഹിക്കുന്നവര്‍ക്കും ക്ഷേമമുറപ്പാക്കാന്‍ ജനപ്രതിനിധിക്കാകട്ടെ...’
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.