കൊച്ചി: കോവിഷീൽഡ് വാക്സിൻ രണ്ടാം ഡോസിനുള്ള ഇടവേള 84 ദിവസമാക്കിയതിെൻറ മാനദണ്ഡമെന്തെന്ന് ഹൈകോടതി. വാക്സിൻ ലഭ്യതയാണോ അതോ ഫലപ്രാപ്തിയാണോ കാരണെമന്ന് ജസ്റ്റിസ് പി.ബി. സുരേഷ്കുമാർ ചോദിച്ചു. ഇക്കാര്യത്തിൽ കേന്ദ്രസർക്കാറിനോട് വിശദീകരണം തേടി.
കിെറ്റക്സ് കമ്പനിയിലെ 12,000ത്തോളം തൊഴിലാളികൾക്ക് 45 ദിവസത്തിനുശേഷം രണ്ടാം ഡോസ് വാക്സിൻ നൽകാൻ അനുമതി തേടി നൽകിയ ഹരജിയാണ് പരിഗണിച്ചത്.
93 ലക്ഷം രൂപയുടെ മരുന്ന് വാങ്ങി രണ്ടാം ഡോസിന് അനുമതി തേടിയെങ്കിലും ജില്ല മെഡിക്കൽ ഒാഫിസറും ആരോഗ്യ പ്രിൻസിപ്പൽ സെക്രട്ടറിയും മറുപടി നൽകിയില്ലെന്നാണ് ഹരജിയിലെ ആരോപണം. മാർഗനിർദേശങ്ങൾ നിശ്ചയിക്കുന്നത് കേന്ദ്ര സർക്കാറാണെന്ന് സംസ്ഥാന സർക്കാർ കോടതിയെ അറിയിച്ചിരുന്നു. ഇക്കാര്യത്തിൽ സ്വീകരിക്കുന്ന മാനദണ്ഡം സംബന്ധിച്ച് കോടതി കേന്ദ്രത്തോട് കൂടുതൽ വിശദീകരണം തേടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.